പേജുകള്‍‌

2014, ജനുവരി 6, തിങ്കളാഴ്‌ച

രാഹുല്‍ഗാന്ധി പ്രധാമന്ത്രിയായാല്‍ കോണ്‍ഗ്രസിന്റെ രാഹുകാലം: ജോസ് തെറ്റയില്‍

കെ എം അക് ബര്‍
തൃശൂര്‍: രാഹുല്‍ഗാന്ധി പ്രധാമന്ത്രിയായാല്‍ കോണ്‍ഗ്രസിന്റെ രാഹുകാലമായിരിക്കും സമാഗതമാവുകയെന്ന് ജനതാദള്‍ എസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജോസ് തെറ്റയില്‍. ജനതാദള്‍ എസ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ രാഹുകാലം ലോകസഭാ തിരഞ്ഞെടുപ്പോടെ ഉച്ചസ്ഥായിയിലാകും.


കോണ്‍ഗ്രസ് ഏറ്റവും കുറവ് സീറ്റ് നേടുേന്ന തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. ഗ്യാസ് വില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്രമന്ത്രി വീരപ്പമൊയ്ലിയുടെ നടപടി ബി.ജെ.പിക്ക് സീറ്റ് നേടുന്നതിന്‌ വേണ്ടിയാണ്. വീരപ്പമൊയ്ലി ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നുവെന്നതിന്റെ പരസ്യമായ തെളിവാണിത്. 

തിരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി കൂടുതല്‍ സീറ്റില്‍ മത്സരിക്കണമെന്നാണാഗ്രഹം. വീരന്റെ പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകള്‍ ഇടതുപക്ഷത്തിന്‌ ലഭിക്കുമെന്ന് തീര്‍ച്ചയാണ്. ഇടതുപക്ഷത്തിന്‌ എതിരായി വോട്ടു ചെയ്യണമെന്ന രാഷ്ട്രീയ നിലപാട് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് വീരേന്ദ്രകുമാര്‍ സ്വീകരിച്ചതിനലാണ് താന്‍ പാര്‍ട്ടി വിട്ടത്. അത്തരമൊരു സാഹചര്യം സി.പി.എം സൃഷ്ടിക്കാന്‍ പാടില്ലായിരുന്നു. ഇടതു മുന്നണിയുടെ ദുര്‍ദശയായിരുന്നു അക്കാലമെന്നും ജോസ് തെറ്റയില്‍ പറഞ്ഞു. 

ലൈംഗിക ആരോപണങ്ങള്‍ക്കു ശേഷം ജോസ് തെറ്റയില്‍ ജില്ലയില്‍ ആദ്യമായി പങ്കെടുക്കുന്ന പൊതു പരിപാടിയാണ് സാഹിത്യ അക്കാദമി ഹാളില്‍ നടന്നത്. സംസ്ഥാന സെക്രട്ടറി സുരേഷ് വാര്യര്‍, ജില്ലാ പ്രസിഡന്റ് സി പി റോയ്, സി കെ ഗോപി എന്നിവര്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.