പേജുകള്‍‌

2014, ജനുവരി 7, ചൊവ്വാഴ്ച

ജുബ്ബ വേഷത്തില്‍ കുരുന്നു കാഥികര്‍

ഗുരുവായൂര്‍: കുരുന്നു കാഥികരെല്ലാം ജുബ്ബവേഷത്തില്‍. കഥാപ്രസംഗ വേദിയില്‍ പക്കമേളക്കാരുള്‍പ്പടെ മുഴുവന്‍പേരും ഫുള്‍കൈ ജുബ്ബവേഷത്തിലായതും ഏറെ കൌതുകകരമായി. ഒട്ടുമിക്കവരും ശുഭ്രവസ്ത്രധാരികളായിരുന്നു. "അതാ അവിടേക്ക് നോക്കൂ'' മിക്ക കഥയുടേയും തുടക്കവും അതുതന്നെ. മദ്യവും, മയക്കുമരുന്നും, എയ്ഡ്സ് രോഗവും കടന്ന്,


സൂര്യനെല്ലിയിലേക്കും കഥ ഒഴുകിയെത്തി. ചിട്ടയായ പരിശ്രമം പലകാഥികരിലും വളരെ പ്രകടമായി നിഴലിച്ചുനിന്നിരുന്നു. ഭൂമിക്കൊരു ചരമഗീതവുമായി വേദിയിലേക്ക് എത്തിയത് മൂന്ന് മത്സരാര്‍ത്ഥികള്‍. പ്രകൃതിയെ ചൂഷണംചെയ്താല്‍ ഭൂമിമരിക്കുമെന്ന് കഥയിലൂടെ ഊട്ടിയുറപ്പിച്ചു കുരുന്നുകള്‍.

ഒ.എന്‍.വിയുടെ കവിതയായ 'അമ്മ'യും, ഒ.എന്‍.വിക്കുപുറമേ മറ്റു പ്രശസ്ത കവികളുടെ കാവ്യശകലങ്ങളും മത്സരാര്‍ത്ഥികള്‍ കഥയാക്കി മാറ്റി. ഇന്റര്‍നെറ്റ് വഴി കഥ പഠിച്ചെടുത്തവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന കഥാപ്രസംഗം പുനര്‍ജനിക്കുന്നതിന്റെ കൂടി തെളിവായാണ് കുരുന്നുകള്‍ മാത്സര്യബുദ്ധി പ്രകടമാക്കി കഥാപ്രസംഗം അവതരിപ്പിച്ച് വേദിവിട്ട് ഇറങ്ങിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.