പേജുകള്‍‌

2014, ജനുവരി 27, തിങ്കളാഴ്‌ച

ദേശീയപതാക അവഹേളനം : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ നടപടി വേണം

കോട്ടയം: ഇന്ത്യന്‍ ദേശീയപതാകയെ അവഹേളിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ നാഷണല്‍ ഹോണര്‍ ആക്ട് ഫ്ളാഗ് കോഡ് എന്നീ നിയമങ്ങളുടെ അടിസ്ഥാത്തില്‍ നടപടിയെടുക്കണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ആവശ്യപ്പെട്ടു. ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി, കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്നിവര്‍ക്കു പരാതി കിയതായും എബി അറിയിച്ചു.  


ഇന്‍ഡ്യന്‍ ദേശീയ പതാകയെ നിരന്തരം അവഹേളിക്കുന്ന നിലപാടാണ് കേജരിവാളിന്റേത്. കേജരിവാള്‍ നടത്തുന്ന സമരങ്ങളില്‍ നിരന്തരം ദേശീയപതാക ഉപയോഗിച്ചു അവഹേളം നടത്തുന്നത് അംഗീകരിക്കാനാവില്ല.  സമരങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതേ വരെ ദേശീയ പതാക ഉപയോഗിച്ചിട്ടില്ല.  ഇക്കാര്യം കേജരിവാളിനെ മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ടേങ്കിലും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 

മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം നടത്തിയ സമരത്തിലും കേജരിവാള്‍ ദേശീയ പതാക ദുരുപയോഗം ചെയ്തിരുന്നു.  രാത്രികാലങ്ങളില്‍ പതാക ഉപയോഗിക്കരുതെന്ന നിയമം പോലും ആം ആദ്മി പാര്‍ട്ടി പാലിക്കുന്നില്ല. രാജ്യത്ത് നിലവിലുള്ള നിയമങ്ങളും പൌരന്‍ നിറവേറ്റേണ്ട കടമയും പാലിക്കാത്ത കേജരിവാള്‍ എങ്ങനെ രാജ്യത്തെ നയിക്കുമെന്ന് ഫൌണ്ടേഷന്‍ ചോദിച്ചു.

ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണങ്ങളില്‍ ദേശീയ ചിഹ്നമായ അശോകചക്രം ഉപയോഗിച്ചിരുന്നു.  ഇതു ചൂണ്ടിക്കാട്ടി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയതിനെ തുടര്‍ന്ന് ദേശീയ പതാകയും അശോകചക്രവും പാര്‍ട്ടി പരിപാടികളില്‍ ഉപയോഗിക്കുകയില്ലെന്ന് സത്യവാങ്മൂലത്തിന്റെ അടിസ്ഥാത്തിലാണ് ആം ആദ്മി പാര്‍ട്ടിക്ക് രജിസ്ട്രേഷന്‍ നല്‍കിയതെന്നും ഫൌണ്ടേഷന്‍ ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.