പേജുകള്‍‌

2014, ജനുവരി 5, ഞായറാഴ്‌ച

പ്രിയദര്‍ശിനി സാംസ്കാരിക ജീവകാരുണ്യസമിതി തുടങ്ങി

ചേറ്റുവ: പ്രിയദര്‍ശിനി സാംസ്കാരിക ജീവകാരുണ്യസമിതി ഡി.സി.സി. പ്രസിഡന്റ് ഒ അബ്ദുറഹിമാന്‍കുട്ടി ഉദ്ഘാടം ചെയ്തു. സമിതി ചെയര്‍മാന്‍ നൌഷാദ് കൊട്ടിലിങ്ങല്‍ അധ്യക്ഷത വഹിച്ചു. 'സഹജീവിക്കൊരു കൈത്താങ്ങ്' എന്ന പേരില്‍ 101 പേര്‍ക്ക് പ്രതിമാസം 400 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി ടി എന്‍ പ്രതാപന്‍ എം.എല്‍.എ.യും

നിത്യരോഗികള്‍ക്കുള്ള ചികിത്സാസഹായവിതരണം പി എ മാധവന്‍ എം.എല്‍.എ.യും ഉദ്ഘാടനം ചെയ്തു. 

ജില്ലാപഞ്ചായത്തംഗം സി എം നൌഷാദ്, തളിക്കുളം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുചിത്ര രാധാകൃഷ്ണന്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സുമയ്യ സിദ്ദിഖ്, സിന്ധു ജയപ്രകാശ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് യു കെ പീതാംബരന്‍, സമിതി ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് കെ ചേറ്റുവ, മോഹന്‍ദാസ് കടകത്ത് എന്നിവര്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.