പേജുകള്‍‌

2014, ജനുവരി 5, ഞായറാഴ്‌ച

പുതുവത്സരകുടുബസംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി

ഒ എസ് എ റഷീദ് 
അജ്മാന്‍:ചാവക്കാട് പ്രവാസി ഫോറം പുതുവത്സര കുടുംബ സംഗമം നടത്തി. സംഘടനയുടെ മ്യൂസിക് ബാന്‍ഡ് ആയ വോയ്സ് ഒാഫ് ചാവക്കാട് അവതരിപ്പിച്ച സംഗീത വിരുന്ന്, ആര്‍ട്സ് വിഭാഗം അവതരിപ്പിച്ച ’സ്വപ്നങ്ങളുടെ തടവുകാര്‍’ എന്ന നാടകം എന്നിവ ശ്രദ്ധേയമായി.


കപ്പിള്‍സ് ഫണ്‍ ഗെയിമില്‍ ഫസീര്‍, നസ്ല ഫസീര്‍, ബാച്ലേര്‍സ് ഫണ്‍ ഗെയിമില്‍ ഫജാസ് എന്നിവര്‍ ഒന്നാം സ്ഥാനക്കാരായി. കുട്ടികളുടെ കലാ പരിപാടികളില്‍ വിജയികളായ ജനിയ ജയചന്ദ്രന്‍, അല്‍ റാഷി, റിയ നാസര്‍, അനഘ അശോക് കുമാര്‍ , സരിക ശിശുപാല്‍, ഗൌരി രാജ്, ലിലി, പാര്‍വ്വതി, ഷഹല, സാദിയ എന്നിവര്‍ക്ക് എഴുത്തുകാരന്‍ ലത്തീഫ് മമ്മിയൂര്‍ ട്രോഫികള്‍ വിതരണം ചെയ്തു. സേവനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ദുബായ് പൊലീസിന്റെ അവാര്‍ഡ് നേടിയ ചാരിറ്റി കണ്‍വീനര്‍ ഫാറൂഖ് അമ്പലത്ത് വീട്ടിലിനെ പുരസ്കാരം നല്‍കി ആദരിച്ചു. പ്രവാസിഫോറം ഔദ്യോഗിക വെബ്സൈറ്റ് സംഘടനയുടെ റാസല്‍ഖൈമ പ്രതിനിധി ഡോ. എ.കെ. നാസര്‍ ഉദ്ഘാടനം ചെയ്തു. മെഗാ നറുക്കെടുപ്പില്‍ ഫുജൈറയില്‍ നിന്നുള്ള ഹിഷാം അബ്ദുല്‍ ഖാദര്‍ വിജയിയായി.

കണ്‍വീനര്‍മാരായ ഷാജി അച്യുതന്‍, കെ.സി. ഉസ്മാന്‍, ജയന്‍ ആലുങ്ങല്‍, സാലി മുഹമ്മദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. കുടുംബസംഗമം എഴുത്തുകാരന്‍ പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കമാല്‍ കാസിം, ഒ.എസ്.എ. റഷീദ്, ഷംസുദ്ദീന്‍ രായം മരക്കാര്‍, സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.