പേജുകള്‍‌

2014, ജനുവരി 7, ചൊവ്വാഴ്ച

ഒരുമനയൂരില്‍ ഭരണം എല്‍.ഡി.എഫിന്; ശോഭന രവീന്ദ്രന്‍ പ്രസിഡന്റ് പി.കെ. മുഹമ്മദ്ബഷീര്‍ വൈസ് പ്രസിഡന്റ്

ചാവക്കാട്: ഒരുമനയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ ശോഭന രവീന്ദ്രനേയും വൈസ്​പ്രസിഡന്റായി സി.പി.ഐ.യിലെ അഡ്വ. പി.കെ. മുഹമ്മദ്ബഷീറിനെ തിരഞ്ഞെടുത്തു. 


ശോഭന രവീന്ദ്രന്‌ ഏഴു വോട്ടും എതിര്‍സ്ഥാനാര്‍ഥിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ കോണ്‍ഗ്രസ്സിലെ റെജീന മൊയ്‌നുദ്ദീന് ആറ് വോട്ടും ലഭിച്ചു. അഡ്വ. പി.കെ. മുഹമ്മദ്ബഷീറിന്‌ എതിരെ ലീഗ് അംഗം എ.വി. അബ്ദുള്‍റസാഖ് ഹാജിയായിരുന്നു സ്ഥാനാര്‍ഥി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന റജീന മൊയ്‌നുദ്ദീനുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് കോണ്‍ഗ്രസ് അംഗമായിരുന്ന പി.കെ. ജമാലുദ്ദീന്‍ അംഗത്വം രാജിവെച്ചതിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. 

സി.പി.എമ്മിലെ ജാഷി ആണ് വിജയിച്ചത്. ഇതോടെ ഭരണസമിതിയില്‍ യു.ഡി.എഫിനുള്ള ഭൂരിപക്ഷം നഷ്ടമായി. കോണ്‍ഗ്രസ് അംഗമായ പ്രസിഡന്റ് റജീന മൊയ്‌നുദ്ദീനും വൈസ് പ്രസിഡന്റ് റസാഖ് ഹാജിക്കുമെതിരെ എല്‍.ഡി.എഫ്. അവിശ്വാസം നല്‍കിയെങ്കിലും ചര്‍ച്ചയുടെ തലേന്ന് ഇരുവരും രാജിവെയ്ക്കുകയായിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.