പേജുകള്‍‌

2014, ജനുവരി 6, തിങ്കളാഴ്‌ച

ആഹ്ളാദാവേശവും വര്‍ണപ്പൊലിമയുമേകി ഘോഷയാത്ര

കെ എം അക് ബര്‍ 
ഗുരുവായൂര്‍: കലയുടെ ഉത്സവത്തിന്‌ മുന്നോടിയായി ആഹ്ളാദാവേശം പകര്‍ന്ന് നടന്ന ഘോഷയാത്ര ഗുരുപവനപുരിക്ക് പുത്തുനനുഭവമായി. അടുക്കും ചിട്ടയുമായി ഗതാഗത തടസ്സമില്ലാതെ നടത്തിയ ഘോഷയാത്ര സംഘടനാ മികവിന്റെ ദൃഷ്ടാന്തമായി. ഒരു പോലിസുകാരന്റെ സഹായം പോലുമില്ലാതെയാണ് ഘോഷയാത്ര നഗരത്തിലൂടെ കടന്നുപോയത്.


വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വിദ്യാര്‍ഥികള്‍ അരിക് ചേര്‍ന്ന്  നില്‍ക്കുകയായിരുന്നു. കുതിര, ശിങ്കാരിമേളം, ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, പുലികളി, ബാന്റ് വാദ്യം, സ്കൌട്ട്, പഞ്ചവാദ്യം, കളരിപ്പയറ്റ്, ഗോപികാന്രിത്തം എന്നിങ്ങനെ വൈവിധ്യങ്ങളുടെ കാഴ്ചയാണ് ഘോഷയാത്ര ല്‍നകിയത്. ഗുരുവായൂര്‍ ടൌണ്‍ഹാളിനടുത്തു നിന്നും ആരംഭിച്ച ഘോഷയാത്ര പടിഞ്ഞാറെ നടയിലൂടെ സഞ്ചരിച്ചാണ് പ്രധാന വേദിയിലെത്തിയത്. രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരും ഘോഷയാത്രയില്‍ അണിനിരന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.