പേജുകള്‍‌

2014, ജനുവരി 5, ഞായറാഴ്‌ച

മത്സ്യമാര്‍ക്കറ്റില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണം: താലൂക്ക് വികസന സമിതി

കെ എം അക് ബര്‍ 
ചാവക്കാട്: ഗരസഭയുടെ മത്സ്യമാര്‍ക്കറ്റില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി കച്ചവടക്കാരെ അങ്ങോട്ടേക്ക് മാറ്റണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യം. അരിയങ്ങാടിയിലെ മത്സ്യവില്‍പന വ്യാപാരികളുടെ പരാതിയെ തുടര്‍ന്ന് നിര്‍ത്തലാക്കിയയ നഗരസഭ അധികൃതര്‍ പൊതുറോഡ് കയ്യേറി വ്യാപാരികള്‍ നടത്തുന്ന കച്ചവടം കണ്ടില്ലെന്ന് നടിക്കുകയാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.


തളളുവണ്ടിയില്‍ മത്സ്യവില്‍പന നടത്തുന്നവരെ പിടികൂടിയ അധികൃതര്‍ സൈക്കിളില്‍ ടൌണിലെ റോഡുകളില്‍ നിന്നു മത്സ്യവില്‍പന നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. നഗരസഭ ആരോഗ്യ വിഭാഗം വിശദീകരണം നല്‍കുന്നതിനായി യോഗത്തില്‍ എത്താത്തതും പ്രതിഷേധത്തിനിടയാക്കി. 

കടപ്പുറം പഞ്ചായത്തില്‍ അധികൃത കയ്യേറ്റവും നിര്‍മാണവും വ്യാപകമാണെന്നും ഇതിനെതിരെ നടപടിയില്ലെന്നും അംഗങ്ങള്‍ പരാതിപ്പെട്ടു. പോലിസ് സ്റ്റേഷനു മുന്നില്‍ കിടക്കുന്ന വാഹങ്ങള്‍ നീക്കം ചെയ്ത് വഴിയാത്രികര്‍ക്കും ഗതാഗതത്തിനും സൌകര്യം ഒരുക്കണം. 

താലൂക്ക് ആശുപത്രിയില്‍ നിന്നു പൂപ്പല്‍ ബാധിച്ച ഗുളിക നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണം, തെരുവുനായക്കളെ പിടികൂടാന്‍ നടപടി സ്വീകരിക്കുക, കുളമ്പുരോഗം ബാധിച്ച് ചത്തുപോയ കന്നുകാലികളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കുളമ്പുരോഗം മാറ്റാമെന്ന് പറഞ്ഞെത്തുന്ന വ്യാജഡോക്ടര്‍മാരെ പിടികൂടുക.

ചേറ്റുവ ആസ്ഥാനമായി ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കുക, ചേറ്റുവ ടോള്‍ പൊളിച്ചുനീക്കുക, വികസസമിതിയില്‍ ഹാജരാകാത്ത ഉദ്യോഗ്സഥരോട് വിശദീകരണം ചോദിക്കുക, ചാവക്കാട് സ്റ്റാന്‍ഡില്‍ കയറാത്ത കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുക, മത്സ്യത്തൊഴിലാളികളുടെ ധനസഹായം വിതരണം ചെയ്യുക. 

പാചകവാതക വിതരണത്തിലെ ജനങ്ങളുടെ ആശങ്ക ദുരീകരിക്കുക, അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടോയെന്ന് പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. 

കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് റംല അഷറഫ്, അഡീഷല്‍ തഹസില്‍ദാര്‍ കെ എം ലളിത, അംഗങ്ങളായ എം കെ ഷംസുദ്ദീന്‍, ഫിറോസ് പി തൈപറമ്പില്‍, മന്ദലംകുന്ന് മുഹമ്മദുണ്ണി, ലാസര്‍ പേരകം, ടി പി ഷാഹു, എം ജെ ജിജി, ഗീത, രാധാമണി എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.