പേജുകള്‍‌

2014, ജനുവരി 6, തിങ്കളാഴ്‌ച

ഷാമന്‍/അന്താരാഷ്ട്ര നാടന്‍കലാ ഫിലിം ഫെസ്റിവല്‍ 2014

തൃശൂര്‍: നാട്ടറിവു പഠന കേന്ദ്രം 2014 ഫെബ്രുവരി അവസാന വാരം കേരള സാഹിത്യ അക്കാദമിയില്‍വച്ച് അന്താരാഷ്ട്ര നാടന്‍കലാ ഡോക്കുമെന്ററി ഫിലിം ഫെസ്റിവല്‍ നടത്തുന്നു. ആധുനികതയുടെ പടയോട്ടത്തില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന ഗ്രാമീണ സംസ്കൃതിയുടെ നാട്ടുകലയും വീക്ഷണവും ദൃശ്യവല്‍ക്കരിക്കുന്നതും അതിന്റെ പ്രതിരോധ സങ്കല്‍പങ്ങള്‍ അവതരിപ്പിക്കുന്നതുമായ ചിത്രക്കൂട്ടായ്മയാണ് ലക്ഷ്യം.


ലോകത്തിലെ വിവിധ ഗോത്ര-നാടോടി സംസ്ക്കാരങ്ങളുടെ സാംസ്ക്കാരികാവിഷ്ക്കാരങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. ആദിമസംസ്കൃതിയുടെ പരിസ്ഥിതി-അറിവടയാളങ്ങള്‍ മുദ്രപ്പെടുത്തുന്ന അതി ദീര്‍ഘമല്ലാത്ത ഫോക്ലോര്‍ ഡോക്കുമെന്ററികളുടെ പ്രദര്‍ശനം , സെമിനാര്‍, ഓപ്പണ്‍ ഫോറം, ഡോക്കുമെന്ററി നിര്‍മാണ പരിശീലം, നാടന്‍കലാ അവതരണം എന്നിവ ഉണ്ടായിരിക്കും. 

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെപ്പറയുന്ന വിലാസത്തില്‍ ഫെബ്രുവരി 10നകം ബന്ധപ്പെടേണ്ടതാണ്. അന്താരാഷ്ട്ര നട്ടറിവു പഠനകേന്ദ്രം, കണിമംഗലം പി.ഓ., തൃശൂര്‍ 680027, കേരളം.ഫോണ്‍:9446937766, 9447201818. ഇ-മെയില്‍: folkfilmfest@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.