പേജുകള്‍‌

2014, ജനുവരി 2, വ്യാഴാഴ്‌ച

ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തിങ്കളാഴ്ച

ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. രാവിലെ 11ന്‌ പ്രസിഡന്റിനേയും ഉച്ചതിരിഞ്ഞു 2.30ന്‌ വൈസ് പ്രസിഡന്റിനേയും തെരഞ്ഞെടുക്കും. നിലവിലുണ്ടായിരുന്ന യു.ഡി.എഫ് ഭരണസമിതിക്കു ഭൂരിപക്ഷം ഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പ്രസിഡന്റ് റജീന മൊയ്നുദ്ദീനും വൈസ് പ്രസിഡന്റ് എ വി അബ്ദുള്‍ റസാക് ഹാജിയും രാജിവച്ചിരുന്നു.


13 അംഗ പഞ്ചായത്തില്‍ ഏഴു പേരുടെ പിന്തുണയിലാണ് യു.ഡി.എഫ് ഭരിച്ചിരുന്നത്. പ്രസിഡന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഏഴാം വാര്‍ഡംഗവും കോണ്‍ഗ്രസ് ഗുരുവായൂര്‍ ബ്ളോക്ക് പ്രസിഡന്റുമായ പി കെ ജമാലുദ്ദീന്‍ പഞ്ചായത്തംഗത്വം രാജിവച്ചു. തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ചു. ഭൂരിപക്ഷം നഷ്ടപ്പെട്ട ഭരണസമിതിക്കെതിരേ എല്‍.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നപ്പോള്‍ യു.ഡി.എഫ് ഭരണസമിതി രാജിവച്ചു. നിലൈവിലുണ്ടായിരുന്ന പ്രസിഡന്റിനെതിരേ കഴിഞ്ഞതവണ മത്സരിച്ച ശോഭാ രവീന്ദ്രാനായിരിക്കും (സി.പി.എം) എല്‍.ഡി.എഫിന്റെ സ്ഥാാര്‍ഥി. അഡ്വ. പി മുഹമ്മദ് ബഷീര്‍ (സി.പി.ഐ) വൈസ് പ്രസിഡന്റ് സ്ഥാത്തേക്കു മത്സരിക്കും. സി.പി.എമ്മിനു പഞ്ചായത്തില്‍ അഞ്ചംഗങ്ങളുണ്ട്. ഇതില്‍ മൂന്നുപേര്‍ വനിതകളാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.