പേജുകള്‍‌

2014, ജനുവരി 3, വെള്ളിയാഴ്‌ച

പാചക വാതക വിലവര്‍ധന: ജില്ലയില്‍ പ്രതിഷേധം വ്യാപകം - പ്രതിഷേധിച്ച വീട്ടമ്മമ്മാരെ അറസ്റ് ചെയ്തു

കെ എം അക് ബര്‍ 
തൃശൂര്‍: പാചക വാതക വിലവര്‍ധനക്കെതിരേ ജില്ലയിലെങ്ങും പ്രതിഷേധം വ്യാപകമായി. സി.പി.എം, സി.പി.ഐ, എസ്.ഡി.പി.ഐ തുടങ്ങിയ പാര്‍ട്ടികളുടെയും ഇടതു യുവജന സംഘടകളുടെയും നേതൃത്വത്തിലാണ് വിവിധയിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നത്. പാചക വാതക സിലിണ്ടറിന്റെ വില വര്‍ധനാ തീരുമാനം പിന്‍വലിക്കുംവരെ ശക്തമായ പ്രോക്ഷോഭം സംഘടിപ്പിക്കുമെന്ന് എ.ഐ.വൈ.എഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി സന്തോഷ്കുമാര്‍. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍, പ്രസിഡന്റ് പി കൃഷ്ണപ്രസാദ്, പ്രശാന്ത് രാജന്‍, മഹേഷ് കക്കത്ത്, ദീപ്തി അജയകുമാര്‍, ടി പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.


പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ച കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച വീട്ടമ്മമാരെ തൃശൂരില്‍ പൊലിസ് അറസ്റുചെയ്തു. വിലകൂട്ടിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിലും സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടും കള്ള പ്രഖ്യാപനം നടത്തി കേരള ജനതയെ കബളിപ്പിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെതിരെയും കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ വീട്ടമ്മമാരെയാണ് തൃശൂര്‍ വെസ്റ് പൊലിസ് അറസ്റുചെയ്തത്. സ്റേഷനിലെത്തിച്ച സമരക്കാരെ പിന്നീട് ജാമ്യം ല്‍നകി വിട്ടയച്ചു. പാചകവാതക സിലിണ്ടര്‍ ചുമന്നാണ് നഗരത്തില്‍ മഹിളാസംഘം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. നഗരം ചുറ്റി നടത്തിയ പ്രകടത്തിനൊടുവില്‍ കോര്‍പറേഷനു മുന്നില്‍ നടത്തിയ പൊതുയോഗം സി.പി.ഐ സംസ്ഥാന എക്സി.അംഗം അഡ്വ.വി എസ് സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടം ചെയ്തു.

കേരള മഹിളാസംഘം ജില്ലാ പ്രസിഡന്റ് എം സ്വര്‍ണലത അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ഷീല വിജയകുമാര്‍, സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം പി ബാലചന്ദ്രന്‍, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ടി പ്രദീപ്കുമാര്‍, സി.പി.ഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി എം വിജയന്‍, അസി.സെക്രട്ടറി എം ജി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

എസ്.ഡി.പി.ഐയുടെ നേതൃേത്വത്തില്‍ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. മണ്ഡലം, പഞ്ചായത്ത്, ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രകടനമ്. പെരുമ്പിലാവ്, കുന്നംകുളം, പാവറട്ടി, ചാവക്കാട് തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. 

ചാവക്കാട്: പാചകവാതക വിലവര്‍ധനവിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ചാവക്കാട് ഏരിയ കമ്മിറ്റി പ്രകടനം  നടത്തി. ആന്ദവല്ലി മാമ്പുഴ, ഷീജ പ്രശാന്ത്, പ്രീജ ദേവദാസ്, ഷൈനി ഷാജി, ലത പുഷ്കരന്‍, സി.കെ.ലളിത, പ്രിയ മാനോഹരന്‍, ബിബിത, ഉഷ എന്നിവര്‍ നേതൃത്വം നല്‍കി. ഹോച്മിന്‍ സെന്ററില്‍ നിന്നരാംഭിച്ച പ്രകടനം നഗരം ചുറ്റി സമാപിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.