പേജുകള്‍‌

2014, ജനുവരി 27, തിങ്കളാഴ്‌ച

മദ്യം കഴിച്ച് എട്ടുവയസുകാരന്‍ മരിച്ച സംഭവത്തിന്റെ നടുക്കം മാറുന്നതിനു മുന്പേ തൃശൂരില്‍ ആറു വയസുകാരന്‍ മദ്യം കഴിച്ച് അവശ നിലയില്‍

തൃശൂര്‍: മദ്യം കഴിച്ച് എട്ടുവയസുകാരന്‍ മരിച്ച സംഭവത്തിന്റെ നടുക്കം മാറുന്നതിനു മുന്പേ തൃശൂരില്‍ ആറു വയസുകാരന്‍ മദ്യം കഴിച്ച് അവശ നിലയില്‍ തൃശൂര്‍ കൈപ്പറമ്പ് പോനൂരിലാണ്‌ മദ്യം കഴിച്ച് അവശ നിലയിലായ ആറു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൈപ്പറമ്പ് പോനൂരില്‍ സുരേഷിന്റെ മകനാണ് മദ്യം കഴിച്ചത്. കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. വീട്ടില്‍ കുട്ടിയുടെ അച്ഛന്‍ വാങ്ങിവെച്ചിരുന്ന മദ്യം കഴിച്ചാണ് കുട്ടി അവശനിലയിലായതെന്നാണ് അറിയാന്‍ കഴിയുന്നത്. കൊല്ലം പത്തനാപുരത്ത് മദ്യം കഴിച്ച് എട്ടുവയസുകാരന്‍ മരിച്ച സംഭവത്തിന്റെ നടുക്കം മാറുന്നതിനു മുന്‍പാണ് സമാനമായ സംഭവം തൃശൂരിലും ഉണ്ടായിരികുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.