പേജുകള്‍‌

2010, നവംബർ 28, ഞായറാഴ്‌ച

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണം സമാധാനം: ഡോ. സൈഫ് അല്‍ ഹജരി

ദോഹ: ഇസ്്ലാമിന്റെ അടിസ്ഥാന പ്രമാണം സമാധാനമാണെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഖത്തര്‍ ഫൌണ്േടഷന്‍ വൈസ് ചെയര്‍മാന്‍ ഡോ. സൈഫ് അല്‍ ഹജരി അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്്ലാഹി സെന്റര്‍  ഇസ്്ലാം സമാധാനത്തിന് എന്ന പേരില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്്ലാമിനെ അതിന്റെ മൂലപ്രമാണങ്ങളില്‍ നിന്നാണ് മനസ്സിലാക്കേണ്ടതെന്ന് പ്രശസ്ത ചന്തകനും പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ഡാനിയേല്‍(യു.കെ) പറഞ്ഞു. ഏതു പരിതസ്ഥിതിയിലും ഉന്നതമായ നീതി ബോധമാണ് ഇസ്്ലാം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ നിന്ദിച്ചവര്‍ക്കും ശാരീരികമായി ഉപദ്രവിച്ചവര്‍ക്കും മാപ്പ് കൊടുത്ത പാരമ്പര്യമാണ് പ്രവാചകനുണ്ടായിരുന്നതെന്ന് അബ്ദുല്‍ ഹസീബ് മദനി പറഞ്ഞു. കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. ചന്ദ്രമോഹന്‍ ദാസ് പരിപാടിയില്‍ അതിഥിയായിരുന്നു. ഡോ. വണ്ടൂര്‍ അബൂബക്കര്‍, ഡോ. മുസ്തഫ ഫാറൂഖി, സുലൈമാന്‍ മദനി, അബ്ദുല്‍ ബാസിത് ഉമരി, അബ്ദുല്‍ ലത്തീഫ് നല്ലളം, നസീര്‍ പാനൂര്‍ സംസാരിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.