പേജുകള്‍‌

2010, നവംബർ 18, വ്യാഴാഴ്‌ച

ഇന്ത്യന്‍ പ്രസിഡന്‍റെ പ്രതിഭ പാട്ടീല്‍ ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം അബുധാബിയില്‍ എത്തും

നൂറു മുഹമ്മദ്     ഒരുമനയൂര്‍
അബുധാബി: ഇന്ത്യന്‍ പ്രസിഡന്‍റെ പ്രതിഭ പാട്ടീല്‍ 5 ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം  21 നു വൈകീട്ട് യു.എ.ഇ.തലസ്ഥാനമായ അബുധാബിയില്‍ എത്തും. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളും ക്യാബിനറ്റ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വ്യാപാര പ്രമുഖരും  ഉള്‍പ്പെടെ നൂറോളം പേരാണ് രാഷ്ട്രപതിയോടപ്പം പ്രതിനിധി സംഘത്തില്‍ ഉണ്ടാകുക എന്ന് ഇന്ത്യന്‍ അംബാസിഡര്‍ എം.കെ.ലോകേശ് അറിയിച്ചു. യു.എ.ഇ. പ്രെസിടെന്റ് അബുദാബി ഭരണാധികാരിയുമായ ശൈക്: ഖലീഫ ബിന്‍ ശയ്ദ് അല്‍ നഹയാനുമായി അബുദാബിയില്‍ കൂടിക്കാഴ്ച നടത്തും. 22 നു രാവിലെയാണ് ഔദ്യോഗിക കൂടികാഴ്ച. വൈകീട്ട് 7 നു ഇന്ത്യന്‍ സോഷ്യല്‍ സെന്റെര്‍ സന്ദര്‍ശിക്കും 1000 പേര്‍ക്കാണ് പ്രത്യേക ക്ഷണകത്ത് നല്‍കിയിരിക്കുന്നത്. ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ കമ്മ്യുണിറ്റി സെന്റെരാണ് ഇന്ത്യന്‍ സോഷ്യല്‍ സെന്‍റെര്‍. ഇവിടെ രാഷ്‌ട്രപതി പൊതു സമൂഹത്തെ അഭിസംബോധനം  ചെയ്യും.
23 നു രാവിലെ 10 മണിക്ക് അബുധബി ഇന്ത്യന്‍ ഇസ്ലമിക് സെന്റെര്‍ ഉത്ഘാടന ചടങ്ങില്‍ രാഷ്‌ട്രപതി പങ്കെടുക്കും. ഇത് രാഷ്‌ട്രപതി പ്രതിഭ പാട്ടീലും  അബുധാബി കിരീടാവകാശിയും യു.എ.ഇ.സായുധ സുപ്രീം കമാന്‍ഡറുമായ ഷൈഖ് മുഹമ്മദ് ബിന്‍ ശയെദ് അല്‍ നഹയന്‍ സംയുക്തമായി ഉത്ഘാടനം നിര്‍വ്വഹിക്കും. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി  യാണ് ഈ സെന്റെരിനു തറക്കല്‍ ഇട്ടത്. പലവിധ കാരണങ്ങളാല്‍ ഇതിന്‍റെ ഉത്ഘാടനം നീണ്ടു പോകുകയായിരുന്നു. 23 നു ഉച്ചക്ക് ഇന്ത്യന്‍ സ്കൂളില്‍ വിവിധ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളുമായി രാഷ്ട്രപതി പ്രത്യേക കൂടികാഴ്ച നടത്തും. കൂടാതെ അബുദാബി കോമേര്‍സ് ആന്‍ഡ്  ഇന്‍ഡസ്ട്രി സന്ദര്‍ശനവും അബുദാബിയില പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
24,25,തിയ്യതികളിലാണ് ദുബൈ, ഷാര്‍ജ സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. 24 നു ദുബായില്‍ യു.എ.ഇ.വൈസ് പ്രസിഡന്ടും   പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയും ആയ ഷൈക് മൊഹമ്മെദ് ബിന്‍ രഷീദ് അല്‍ മക്തൂം മായി കൂടിക്കാഴ്ച നടത്തും. കൂടികാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള കരാറുകളില്‍ ഒപ്പുവേക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ മിഡില്‍ ഈസ്റ്റിലെ ഇരു രാജ്യങ്ങക്കും പൊതുവായി താല്പര്യമുള്ള പ്രശ്നങ്ങളില്‍ ചര്‍ച്ച നടത്തും. ഇന്ത്യന്‍ കോണ്‍ സലേറ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യുണിറ്റി വേല്‍ഫെയര്‍ വിഭാഗം ദുബൈ കേന്ത്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വര്‍ക്കേര്‍സ് റി സോര്‍സ് സെന്‍റെര്‍ ഉത്ഘാടനം ദുബൈ ഇന്ത്യന്‍ ക്ലബില്‍ നിര്‍വ്വഹിക്കും. ദുബൈ ചേംബര്‍ ഓഫ് കൊമെര്സ്  ഇന്‍ഡസ്ട്രിയില്‍ വ്യവസായ രംഗത്തെ പ്രമുഖര്‍ക്കൊപ്പം പ്രത്യേക അഭിമുഖം നടത്തും ഇതോടപ്പം ദുബൈ അക്കാദമി സിറ്റി സന്ദര്‍ശനം നടത്തും. 25 നു രാവിലെ രാഷ്ട്ര പതി ഷാര്‍ജ യിലെ ഇന്ത്യന്‍ ട്രേഡ് സെന്‍റെര്‍ ഉത്ഘാടനം നിര്‍വ്വഹിക്കും. ഇത് ഇന്ത്യന്‍ എംബസിയുടെ കീഴില്‍ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമെര്സ് ആന്‍ഡ് ഇന്ടസ്ട്രി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഇതിനു ശേഷം വൈകീട്ടോടെ സിറിയന്‍ സന്ദര്‍ശനത്തിനായി തലസ്ഥാനമായ ദാമാസ്ക്കസ്സിലേക്ക് രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍ യാത്ര തിരിക്കും.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ ഉപരി വര്‍ഗ്ഗത്തിന് കാര്യമായ ലാഭമാണങ്കിലും 93 % സാധാരണക്കാര്‍ക്ക് കാര്യമായ പ്രതീക്ഷയൊന്നും വെച്ചു പുലര്‍ത്തുന്നില്ല. രാഷ്‌ട്രപതി സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ സാംസ്ക്കാരിക കേന്ത്രങ്ങളിലും സാധാരണക്കാര്‍ക്ക് പ്രവേശനം അന്യമാണ്. രാഷ്ട്രപതിയുടെ സന്ദര്‍ശനം യു.എ.ഇ.യിലെ മാധ്യമങ്ങള്‍ക്ക് കാര്യമായ വാര്‍ത്ത‍ ആയി തീര്‍ന്നിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.