പേജുകള്‍‌

2010, നവംബർ 13, ശനിയാഴ്‌ച

മലയാളികള്‍ക്കായി ഈട്ഗാഹുകള്‍ ഒരുങ്ങുന്നു


ബലിപെരുന്നാള്‍ ദിവസം മലയാളികള്‍ക്കായി ഗള്‍ഫു നാടുകളില്‍ ഈട്ഗാഹുകള്‍ ഒരുങ്ങുന്നു

ദുബൈ: ബലിപെരുന്നാള്‍ ദിവസം മലയാളികള്‍ക്കായി ഒരുങ്ങുന്ന ഷാര്‍ജക്രികറ്റ് സ്റ്റേഡിയത്തിനടുത്തുള്ള ഈദ്ഗാഹിനു  ഹുസൈന്‍ സലഫിയും അല്‍ഖൂസിലുള്ള അല്‍മനാര്‍ ഈദ്ഗാഹിനു അബ്ദുസ്സലാം മോങ്ങവും നേത്യത്വം നല്‍കും. 
കേരളത്തിനകത്തും പുറത്തും  അറിയപ്പെടുന്ന പ്രമുഖ പണ്ഡിതനാണു ഹുസൈന്‍ സലഫി. ഷാര്‍ജയിലെ മലയാള ജുമുഅ: ഖുതുബ നടക്കുന്ന മസ്ജിദുല്‍ അസീസിലെ ഖത്വീബ് കൂടിയാണു അദ്ദേഹം. ദേരയിലെ റാഷിദ് ബിന്‍ ദല്‍മൂഖ് മസ്ജിദില്‍ ജുമുഅ: ഖുതുബ നടത്തുന്ന അബ്ദുസ്സലാം മോങ്ങം ദുബായിലെ ഏറെ പ്രശസ്തമായ അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയരക്ടര്‍ കൂടിയാണു.
ഷാര്‍ജ ക്രികറ്റ് സ്റ്റേഡിയത്തിനും ഫ്രൂട്ട്സ് ആന്റ് വെജിറ്റബ്ള്‍ മാര്‍ക്കറ്റിനുമിടയിലാണു ഈദ്ഗാഹ് നടക്കുന്ന ഷാര്‍ജ ഫുട്ബാള്‍ ക്ലബ് മൈതാനം.  കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈദ്ഗാഹ് നടക്കുന്ന അല്‍മനാര്‍ ഈദ്ഗാഹ് ഇതിനകം തന്നെ മലയാളികള്‍ക്കിടയില്‍ സുപരിചിതമാണു. ഷാര്‍ജയില്‍ ഇതാദ്യമായാണു മലയാള ഖുതുബയോടുകൂടി ഈദ്ഗാഹ് നടക്കുന്നത്.
അല്‍മനാറില്‍ ആറായിരത്തിലധികം പേര്‍ക്കും ഷാര്‍ജയില്‍ പന്തീരായിരത്തോളം പേര്‍ക്കും നമസ്കാരിക്കുവാനുള്ള സൌകര്യമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഇരു ഈദ്ഗാഹുകളിലും വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയîാന്‍ വിഫുലമായ സൌകര്യം ഏര്‍പ്പെടുത്തുമെന്നും കോര്‍ഡിനേറ്റര്‍മാരായ സി.എ.മുഹമ്മദ് അസ്ലം, അഷ്റഫ് പടന്ന എന്നിവര്‍ അറിയിച്ചു. വുദു (അംഗശുദ്ധി) എടുത്തായിരിക്കായിരിക്കണം വിശ്വാസികള്‍ ഈദ്ഗാഹുകളില്‍ എത്തേണ്ടതെന്നും അവര്‍ അറിയിച്ചു. യു.എ.ഇ.യിലെല്ലായിടത്തും ഇതിന്റെ പ്രചരണം നടത്തികഴിഞ്ഞു. അറഫദിനം രണ്ട് ഈദ്ഗാഹുകളിലും നോംബുതുറ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
ഷാര്‍ജ, മനാര്‍ ഈദ്ഗാഹ് സമിതി യോഗങ്ങള്‍ യഥാക്രമം റഫീഖ് ഷാര്‍ജ, എ.പി. അബ്ദുസ്സമദ് സാബില്‍ എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഈദ്ഗാഹ് സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് :
Arif Zain & CA Aslam055 3460387,  050 6799279

ഇസ് ലാഹി സെന്റര് ഈദുഗാഹുകള് സംഘടിപ്പിക്കുന്നു
കുവൈത്ത്: പ്രവാചകചര്യയനുസരിച്ച് പെരുന്നാള് ദിവസം മൈതാനിയില് (ഈദ്ഗാഹില്) ഒരുമിച്ച്കൂടി പ്രാര്ത്ഥിക്കുവാനുള്ള സുവര്ണാവസരം ഒരുക്കുന്നതാണെന്ന് കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ഭാരവാഹികള് പത്രക്കുറിപ്പില് അറിയിച്ചു. ഹാസാവിയ ദാറുല് സിഹ്ഹ പോളിക്ലിനിക്കിന് സമീപത്തുള്ള ഗ്രൌണ്ടില് അബ്ദുസ്സലാം സ്വലാഹിയും, സാല്മിയ മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ ഗ്രൌണ്ടില് സി.പി.അബ്ദുല് അസീസും, ഫഹാഹീലില് ഗള്ഫ് ഇന്ഡ്യന് സ്കൂള് ഗ്രൌണ്ടില് മശ്ഹൂര് അലി മദനിയും ഫര് വാനിയ ഗാര്ഡന് സമീപത്തുള്ള ഗ്രൌണ്ടില് ഹാഫിദ് സാലിഹ് സുബൈരും, അബൂഹലീഫ ലത്തീഫ റൌണ്ട് എബൌട്ടിന് സമീപത്തുള്ള ഗ്രൌണ്ടില് ഷാജു നുസ് റിയും , മംഗഫ് മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപത്തുള്ള ഗ്രൌണ്ടില് മുജീബുറഹ് മാന് സ്വലാഹിയും, ജഹ്റ അല് ദാമര് ഹോസ്പിറ്റലിന് സമീപത്തുള്ള ഗ്രൌണ്ടില് സി.വി.അബ്ദള്ള സുല്ലമിയും ഹവല്ലി ഗവര്ണറേറ്റ് പാര്ക്കില് (റിഹാബ് കോംപ്ലക്സിന് സമീപം) സ്വലാഹുദ്ധീന് സ്വലാഹിയും ശര്ഖ് പോലീസ് സ്റ്റേഷന് സമീപത്തുള്ള മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപത്തുള്ള ഗ്രൌണ്ടില് കബീര് ബുസ്താനിയും ഖുത്ബക്കും നമസ്കാരത്തിനും നേതൃത്വം നല്കുന്നതാണെന്ന് സെന്റര് ദഅവ വിഭാഗം അസി.സിക്രട്ടറി റഫീഖ് അറിയിച്ചു.
എല്ലാ ഈദ്ഗാഹുകളിലും സ്ത്രീകള്ക്ക് സൌകര്യമുണ്ടായിരിക്കുമെന്നും ഈദ്ഗാഹുകളിലേക്ക് വരുന്പോള് വുദു ഉണ്ടാക്കി വരണമെന്നും പെരുന്നാള് നമസ്കാരം രാവിലെ 6.27 നായിരിക്കുമെന്നും സംഘാടകര് അറിയിച്ചു. തുടര്ന്ന് ബലികര്മം സംഘടിപ്പിക്കുമെന്ന് പത്രക്കുറിപ്പില് അറിയിച്ചു.

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.