പേജുകള്‍‌

2010, നവംബർ 24, ബുധനാഴ്‌ച

ചാവക്കാട് നഗരസഭ കൌണ്‍സില്‍ ഹാള്‍ അത്യന്താധുനിക സൌകര്യങ്ങളോടെ ഒരുങ്ങി

ചാവക്കാട്: നഗരസഭയില്‍ അത്യന്താധുനിക സൌകര്യങ്ങളോടെ നവീകരിച്ച കൌണ്‍സില്‍ ഹാള്‍ ഒരുങ്ങി. കഴിഞ്ഞ കൌണ്‍സില്‍ തയാറാക്കിയ 6.5 ലക്ഷം രൂപ ചെലവുവരുന്ന പദ്ധതിയിലാണു നഗരസഭ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ കൌണ്‍സില്‍ ഹാള്‍ തയാറായത്. 48 കൌണ്‍സിലര്‍മാര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് കൌണ്‍സില്‍ ഹാള്‍ രൂപകല്‍പ്പന ചെയ്തത്.
പഴയ നഗരസഭ കോണ്‍ഫറന്‍സ് ഹാളും ഇതിനോടു ചേര്‍ന്നുണ്ടായിരുന്ന രണ്ടു മുറികളും പൊളിച്ചാണ് വിശാലമായ കൌണ്‍സില്‍ ഹാള്‍ ഒരുക്കിയത്. ചെയര്‍പഴ്സന് പ്രത്യേക മീറ്റിങ് മുറി, കൌണ്‍സിലേഴ്സ് ലോഞ്ച്, മാധ്യമ പ്രവര്‍ത്തകര്‍ക്കും വിസിറ്റേഴ്സിനും പ്രത്യേക ഇരിപ്പിടം എന്നിവയും തയാറാക്കിയിട്ടുണ്ട്. പുതിയ ഫര്‍ണീച്ചറും ഫാനുകളും ഫ്ളോറിങ്ങും സീലിങ്ങും നടത്തി മനോഹരമാക്കിയിട്ടുണ്ട്. ഇന്നു നടക്കുന്ന നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ പുതിയ കൌണ്‍സില്‍ ഹാളിലെത്തും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.