തൃശൂര്‍: തെരഞ്ഞെടുപ്പില്‍ ചില സ്ഥാനാര്‍ഥികള്‍ക്ക് അപരന്മാരും വെല്ലുവിളിയാകുന്നു. കുന്നംകുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി, തൃശൂര്‍, കയ്പമംഗലം, കൊടുങ്ങല്ലൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് അപരന്മാര്‍ സ്ഥാനാര്‍ഥികളുടെ ഉറക്കം കെടുത്തുക.
2011 മാർച്ച് 27, ഞായറാഴ്‌ച
സ്ഥാനാര്‍ത്ഥികള്‍ 121; കൂടുതല്‍ നാട്ടികയില്‍, കുറവ് ചേലക്കര
തൃശൂര്‍: പത്രികസമര്‍പ്പ ണത്തിന്റെ അവസാന ദിനമായ ഇന്നലെ 66 പേര്‍കൂടി പത്രിക സമര്‍പ്പിച്ചു. ഇതോടെ ജില്ലയില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 121 ആയി. കൂടുതല്‍ പേര്‍ പത്രിക നല്‍കിയത് നാട്ടികയിലാണ്. 15 പേര്‍. കുറവ് ചേലക്കരയില്‍- ആറുപേര്‍. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെയാണ്. പിന്‍വലിക്കാനുള്ള അവസാന ദിവസം 30.
2011 മാർച്ച് 26, ശനിയാഴ്‌ച
മണലൂരില്‍ പി എ മാധവന്‍ പത്രിക നല്‍കി
സിദ്ധീഖ് കൈതമുക്ക്
പാവറട്ടി: മണലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥി ശ്രി പി എ മാധവന്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കെട്ടി വെക്കാനുള്ള തുക മുന്‍ എം എല്‍ എ പരേതനായ എന്‍ ഐ ദേവസ്സികുട്ടിയുടെ പത്നി ശ്രീമതി തങ്കമ്മ നേരത്തെ മാധവന് കൈമാറിയിരുന്നു.
പാവറട്ടി: മണലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥി ശ്രി പി എ മാധവന്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കെട്ടി വെക്കാനുള്ള തുക മുന്‍ എം എല്‍ എ പരേതനായ എന്‍ ഐ ദേവസ്സികുട്ടിയുടെ പത്നി ശ്രീമതി തങ്കമ്മ നേരത്തെ മാധവന് കൈമാറിയിരുന്നു.
എല്‍.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തില്‍ എന്തു വികസനമാണ് നടത്തിയതെന്ന് ജനങ്ങളോട് പറയണം: വീരേന്ദ്രകുമാര്‍
ചാവക്കാട്: പരസ്പരം തമ്മില്‍ തല്ലും കുതികാല്‍വെട്ടുമല്ലാതെ അഞ്ചുവര്‍ഷത്തിനിടെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തില്‍ എന്തു വികസനമാണ് നടത്തിയതെന്ന് പൊതുജനത്തോട് പറയണമെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. ചാവക്കാട് യു.ഡി.എഫ്. ഗുരുവായൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2011 മാർച്ച് 25, വെള്ളിയാഴ്‌ച
നഷ്ടപ്പെട്ട ലാപ്ടോപ്പുകള്‍ കണ്െടത്താനുള്ള ലാപ്ടോപ്പ് ട്രാക്കര്‍ സേവനം ഇനി കേരളത്തിലും
കൊച്ചി: നഷ്ടപ്പെട്ട ലാപ്ടോപ്പുകള്‍ കണ്െടത്താനുള്ള ലാപ്ടോപ്പ് ട്രാക്കര്‍ സേവനം ഇനി കേരളത്തിലും. പ്രമുഖ ആന്റിവൈറസ് സൊലൂഷന്‍ ദാതാവായ ക്വിക്ക് ഹീല്‍ ടെക്നോളജീസാണ് ട്രാക്കര്‍ സംവിധാനം എത്തിച്ചിട്ടുള്ളത്. ക്വിക് ഹീലിന്റെ www.trackmylaptop.net എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ലാപ്ടോപ്പ് ഉടമകള്‍ക്ക് തങ്ങളുടെ ലാപ്ടോപ്പുകള്‍ നഷ്ടമായാല്‍ എവിടെയെന്ന് കണ്െടത്താന്‍ അതിലെ മാക്-ഐഡിയും ഐപി വിലാസവും സഹായിക്കും. ഈ വിവരം ഉപയോഗിച്ചു കൊണ്ട് പോലീസിന് ലാപ്ടോപ്പ് കണ്െടത്തി തിരിച്ചെടുക്കാന്‍ കഴിയും.
ദേശീയപാത സ്വകാര്യവല്‍ക്കരിക്കുന്ന കാര്യത്തിലുള്ള സ്ഥാനാര്‍ഥികളുടെ നിലപാട് വ്യക്തമാക്കണം
ചാവക്കാട്: ദേശീയപാത സ്വകാര്യവല്‍ക്കരിക്കുന്ന കാര്യത്തിലുള്ള സ്ഥാനാര്‍ഥികളുടെ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്നു എന്‍എച്ച് 17 ആക്ഷന്‍ കൌണ്‍സില്‍ ഗുരുവായൂര്‍ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ചെയര്‍മാന്‍ ഇ.വി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനര്‍ ടി.കെ. സുധീര്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ഗുരുവായൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു സ്ഥാനാര്‍ഥികളുടെ മുഖാമുഖം പരിപാടി 28 ന്
ഗുരുവായൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു ചേംബര്‍ ഒാഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥികളുടെ മുഖാമുഖം പരിപാടി 28നു നാലിന് നഗരസഭാ മൈതാനിയില്‍ നടക്കും. മുഖാമുഖത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി. അബ്ദുല്‍ ഖാദര്‍, യുഡിഎഫിന്റെ അഷറഫ് കോക്കൂര്‍,
2011 മാർച്ച് 24, വ്യാഴാഴ്‌ച
ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനലിന് മുമ്പൊരു ഫൈനലിന് ആരങ്ങൊരുങ്ങി: കലാശപ്പോരിന് അര്‍ഹത നേടാനായി മാര്‍ച്ച് 30ന് ഇന്ത്യയും പാകിസ്ഥാനും
അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനലിന് മുമ്പൊരു ഫൈനലിന് ആരങ്ങൊരുങ്ങി. മാര്‍ച്ച് 30ന് മൊഹാലിയില്‍ ഇന്ത്യയും പാകിസ്ഥാനും കലാശപ്പോരിന് അര്‍ഹത നേടാനായി ഏറ്റുമുട്ടും. ആവേശകരമായ രണ്ടാം ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ അഞ്ചുവിക്കറ്റിന് പരാജയപ്പെട്ടുത്തി ധോണിപ്പട സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. ഒരിക്കല്‍ കൂടി യുവരാജ് സിംഗ് കളിയിലെ താരമായി. സ്കോര്‍: ഓസ്ട്രേലിയ: 50 ഓവറില്‍ 260/6, ഇന്ത്യ: 47.4 ഓവറില്‍ 261/5.
ഗുരുവായൂര്‍ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഷ്‌റഫ് കോക്കൂര്‍ പത്രിക സമര്‍പ്പിച്ചു
ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഷ്‌റഫ് കോക്കൂര്‍ പത്രിക സമര്‍പ്പിച്ചു. ഇന്ന് (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് ഗുരുവായൂര്‍ നിയോജകമണ്ഡലം ലീഗ് ഓഫീസില്‍ നിന്ന് നിരവധി പ്രവര്‍ത്തകരോടൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ എത്തിയ അഷ്‌റഫ് കോക്കൂര്‍ ഇലക്ഷന്‍ വരണാധികാരി അസിസ്ടന്റ് റിട്ടേണിങ് ഓഫീസര്‍ കെ എസ് ദിനേശന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
2011 മാർച്ച് 23, ബുധനാഴ്‌ച
ആരാധനാലയങ്ങളുടെ മണ്ഡലത്തില്‍ ഇക്കുറി പോരാട്ടം പൊടിപാറും
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രവും പാലയൂര്‍ പള്ളിയും മണത്തല പള്ളിയുമൊക്കെ ഉള്‍പ്പെടുന്ന ആരാധനാലയങ്ങളുടെ മണ്ഡലത്തില്‍ ഇക്കുറി പോരാട്ടം പൊടിപാറും. സിപിഎമ്മിനു വേണ്ടി മത്സരരംഗത്തുള്ള വഖഫ് ബോര്‍ഡ് ചെയര്‍മാനും സിറ്റിംഗ് എംഎല്‍എയുമായ കെ.വി. അബ്ദുള്‍ ഖാദറിനെ എതിരിടാന്‍ യുഡിഎഫ് ഘടകകക്ഷിയായ മുസ്്ലിം ലീഗ് രംഗത്തിറക്കുന്നത്, മലബാറില്‍ ലീഗിന്റെ സ്വാധീനം ഉറപ്പിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച കോക്കൂര്‍ മാനംകണ്ടത്ത് കുടുംബാംഗമായ അഷ്റഫ് കോക്കൂരിനെയാണ്. പ്രചാരണരംഗത്ത് അബ്ദുള്‍ ഖാദര്‍ മുന്നിലാണെങ്കിലും ഒരുപടി മുന്നേറാന്‍ ഇനിയും സമയമുണ്െടന്ന നിലപാടില്‍ ലീഗും പ്രചാരണരംഗത്ത് ചുവടുവച്ചുകഴിഞ്ഞു.
തൃപ്രയാറില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിയും വീട്ടമ്മയും മരിച്ചു
തൃപ്രയാര്‍: ദേശീയപാത 17ലെ തൃപ്രയാര്‍ തെക്കേ ആല്‍മാവിനു സമീപം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു. താന്ന്യം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്ത് മാക്കോറ്റിപ്പാടം രായംമരയ്ക്കാര്‍ വീട്ടില്‍ സെയ്തുമുഹമ്മദിന്റെ മകന്‍ സഫീര്‍ (13), തളിക്കുളം കൊപ്രക്കളം പടിഞ്ഞാറ് മതിലകത്തു വീട്ടില്‍ അഷറഫിന്റെ ഭാര്യ ജുബൈരിയ (35) എന്നിവരാണ് മരിച്ചത്. സെയ്തമുഹമ്മദിന്റെ ഭാര്യ സുലൈഖ (35), തളിക്കുളം ഒസ്സാരുവീട്ടില്‍ മുഹമ്മദാലിയുടെ ഭാര്യ നബീസക്കുട്ടി (42), ഓട്ടോ ഡ്രൈവര്‍ പുത്തന്‍തോട് പടിഞ്ഞാറ് അറക്കവീട്ടില്‍ സലീം (സൂപ്പി-43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സുലൈഖയുടെ നില ഗുരുതരമാണ്.
കടല്‍ത്തീരത്ത് ഡോള്‍ഫിന്‍ ചത്ത് കരക്കടിഞ്ഞു
കെ.എം.അക്ബര്‍
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി വളവില്‍ കടല്‍ത്തീരത്ത് ഡോള്‍ഫിന്‍ ചത്ത് കരക്കടിഞ്ഞു. കഴിഞ്ഞ ദിവസമാണ് ആറടിയോളം നീളമുള്ള ഡോള്‍ഫിന്റെ ജഡം കടല്‍ തീരത്തെ കരിങ്കല്‍ ഭിത്തിക്കു മുകളില്‍ അടിഞ്ഞത്. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതരെത്തി കടല്‍തീരത്തു തന്നെ കുഴിച്ചുമൂടി. മല്‍സ്യ ബന്ധന ബോട്ടുകളുടെ പ്രൊപ്പല്ലറുകളില്‍ തട്ടി ഡോള്‍ഫിനുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.
കടന്നല്‍ കുത്തേറ്റ് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്
കെ.എം.അക്ബര്‍
ചാവക്കാട്: എടക്കഴിയൂരില്‍ മൂന്ന് കുട്ടികള്‍ക്ക് കടന്നല്‍ കുത്തേറ്റു. എടക്കഴിയൂര്‍ ആറാംകല്ല് പടിഞ്ഞാറ് കല്ലുവളപ്പില്‍ വീട്ടില്‍ റഫീഖിന്റെ മക്കളായ റിംഷ (11), റിംഷാദ് (എട്ട്), റഫീഖിന്റെ സഹോദരന്‍ റൈഫുവിന്റെ മകന്‍ റിഹാന്‍ (രണ്ടര) എന്നിവര്‍ക്കാണ് കുത്തേറ്റത്.
2011 മാർച്ച് 22, ചൊവ്വാഴ്ച
കളഞ്ഞു കിട്ടിയ 50000 രൂപ ഉടമക്ക് തിരികെ നല്‍കി യുവാക്കള്‍ മാതൃകയായി
ഷാക്കിറലി
ചാവക്കാട്: ചാവക്കാട് ഫെടറല്‍ ബാങ്കില്‍നിന്ന് വീണുകിട്ടിയ 50000 രൂപ ഉടമക്ക് തിരികെ നല്‍കി യുവാക്കള്‍ മാതൃകയായി. എടക്കഴിയൂര്‍ ലൈഫ്‌കെയര്‍ പ്രവര്‍ത്തകരും , എടക്കഴിയൂര്‍ സ്വദേശികളായ പുളിക്കല്‍ ഉംബായിയുടെ മകന്‍ ഷബീറും , കുരിക്കളകത്ത് ഫിറോസുമാണ് ബാങ്കില്‍നിന്ന് വീണുകിട്ടിയ 50000 രൂപ ഉടമക്ക് തിരികെ ഏല്‍പിച്ചത്.
2011 മാർച്ച് 21, തിങ്കളാഴ്‌ച
ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി അഷറഫ് കോക്കൂരിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍
ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി അഷറഫ് കോക്കൂരിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രകടനം. പ്രചരണത്തിനിറങ്ങിയ സ്ഥാനാര്‍ഥി പ്രകടനക്കാരെ കണ്ട് കാറില്‍ കയറി സ്ഥലം വിട്ടു. ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ടെന്നാവശ്യപ്പെട്ടാണ് രാത്രി 7.30 ഓടെയാണ് അഞ്ചങ്ങാടി വളവില്‍ നിന്നും നൂറോളം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
മെഹ്ദി ആവാസ്: പ്രായം തളര്‍ത്താത്ത ചൈതന്യവുമായി ഹൈദ്രേസ് കോയ തങ്ങള്‍
കെ.എം അക്ബര്‍
മലബാറിന്റെ കവാടം എന്നറിയപ്പെടുന്ന ചാവക്കാട്. സമയം രാത്രി ഏഴുമണി. വാഹനങ്ങള്‍ ഹോണടിച്ച് ചീറിപ്പായുന്നു. കടകളടച്ചും മറ്റു ജോലികള്‍ കഴിഞ്ഞും വീടെത്തി കിട്ടാന്‍ നെട്ടോട്ടമോടുന്ന ചിലര്‍. ഇതിനിടെ ഒരുസംഘം തിരക്കിട്ട് ഒരു പഴയ കോണ്‍ക്രീറ്റ് കെട്ടിടം ലക്ഷ്യം വെച്ച് വിവിധയിടങ്ങളില്‍ നിന്നും വരുന്നുാവും. ഗസലിന്റെ സംഗീത തലങ്ങള്‍ തേടിയാണ് ആ സംഘത്തിന്റെ യാത്ര. വര്‍ഷം ആറായി. ചാവക്കാട് അരിയങ്ങാടിയിലെ പഴയ കോണ്‍ക്രീറ്റ് കെട്ടിടത്തിനുള്ളില്‍ നിന്നും ഗസലുകള്‍ അലയടിച്ചുയരുകയാണ്. പഴമയുടെ പ്രൌഡിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആ കെട്ടിടത്തിനകത്തെത്തി ഗസലിന്റെ പെരുമഴയില്‍ കുളിരു കോരുകയാകും ആ സംഘം.
2011 മാർച്ച് 20, ഞായറാഴ്‌ച
കരകാണാക്കടലലമേലേ.... മോഹപ്പൂങ്കുരുവി പറന്നേ....
കെ.എം.അക്ബര്‍
ചേറ്റുവ അഴിമുഖം. തൃശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്തെ ഈ അഴിമുഖം പ്രാചീന തുറമുഖങ്ങളിലൊന്നായിരുവെന്ന് ലോകം സാക്ഷ്യപ്പെടുത്തുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ വാണിജ്യ മല്‍സരങ്ങളില്‍ ചേറ്റുവയുടെ ആധിപത്യത്തിനായുള്ള യുദ്ധങ്ങള്‍ നിര്‍ണായകമായിരുന്നു. ടിപ്പു സുല്‍ത്താനും ഡച്ചുകാരും ഇംഗ്ളീഷുകാരും സാമൂതിരിയും അങ്ങനെ ചേറ്റുവ തുറമുഖത്തിന്റെ അധിപന്‍മാരായി.
2011 മാർച്ച് 18, വെള്ളിയാഴ്‌ച
2011 മാർച്ച് 14, തിങ്കളാഴ്‌ച
മല്‍സ്യബന്ധനത്തിനുപോയ ബോട്ട് ആഴക്കടലില്‍ തകര്‍ന്നു: തൊഴിലാളികള്‍ രക്ഷപ്പെട്ടു
കെ.എം.അക്ബര്‍
ചാവക്കാട്: കടപ്പുറം മുനക്കകടവ് ഫിഷ്ലാലിന്റിങ് സെന്ററില്‍ നിന്നു മല്‍സ്യബന്ധനത്തിനുപോയ ബോട്ട് ആഴക്കടലില്‍ തകര്‍ന്നു. തൊഴിലാളികള്‍ രക്ഷപ്പെട്ടു. കൊല്ലം സ്വദേശി സുധാകാരന്‍ ഇന്നലെ രാത്രി പത്തരയോടെ വാടാനപ്പള്ളി കടല്‍തീരത്തും അമ്പലപ്പുഴ സ്വദേശി നസീര്‍ നാട്ടിക കടല്‍തീരത്തും കയറി. ബാക്കിയുള്ളവരെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
2011 മാർച്ച് 13, ഞായറാഴ്‌ച
വിസ്മയക്കാഴ്ചയൊരുക്കി ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവം ആഘോഷിച്ചു
ചാവക്കാട്: വിസ്മയക്കാഴ്ചയൊരുക്കി ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവം ആഘോഷിച്ചു. തന്ത്രി തിലകന്‍, മേല്‍ശാന്തി ശിവാനന്ദന്‍, ഷിജില്‍ വൈശാഖ്, അജീഷ്, ഷാജി, പത്മദാസ് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. 2.30ന് ക്ഷേത്രംവക എഴുന്നള്ളിപ്പ് ആരംഭിച്ചു. 4 മുതല്‍ വിവിധ കരകളില്‍ നിന്ന് എഴുന്നള്ളിപ്പുകള്‍ ആരംഭിച്ചു. തുടര്‍ന്ന് നടന്ന കൂട്ടിയെഴുന്നള്ളിപ്പില്‍ 26 ഗജവീരന്മാര്‍ അണിനിരന്നു. എടക്കളത്തൂര്‍ അര്‍ജുനന്‍ ഭഗവത് തിടമ്പേറ്റി. തിരുവല്ല രാധാകൃഷ്ണന്‍, ചൊവ്വല്ലൂര്‍ മോഹനന്‍, ഗുരുവായൂര്‍ ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം അരങ്ങേറി. ദീപാരാധനയ്ക്കുശേഷം വെടിക്കെട്ടും നടന്നു. രാത്രി 8ന് ആറാട്ട് എഴുന്നള്ളിപ്പും പത്തിന് ആറാട്ടും നടന്നു.
വാര്‍ത്തയും, പടങ്ങളും അയച്ചുത്തന്നത്: ഷാക്കിറലി ചാവക്കാട്
2011 മാർച്ച് 11, വെള്ളിയാഴ്‌ച
ജപ്പാനില്‍ സുനാമി: വന്‍ നാശനഷ്ടം
ടോക്കിയോ: ടോക്കിയോ: ജപ്പാനില്‍ ആഞ്ഞടിച്ച സുനാമിയില്‍ വന്‍ നാശനഷ്ടം. റിക്ടര്‍ സ്കെയിലില്‍ 8.9 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയായിരുന്നു സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്. വടക്കുകിഴക്കന്‍ തീരപ്രദേശത്താണ് സുനാമി കൂടുതല്‍ നാശം വിതച്ചത്. ഇരുപത് മൈലോളം ആഴത്തിലാണ് പ്രകമ്പനം ഉണ്ടായത്.
ഗുരുവായൂര്‍ ഇടത്തോട്ടോ വലത്തോട്ടോ? പ്രവചനാതീതം
കെ എം അക്ബര്
ഗുരുവായൂര്‍: രണ്ട് നഗരസഭകള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയിലെ ഏക മണ്ഡലമായ ഗുരുവായൂര്‍ ഇക്കുറി ഇടതുമുന്നണിക്കോ വലതുമുന്നണിക്കോ? ഗുരുവായൂര്‍ ആനയോട്ടം പോലെ പ്രവചനം അസാധ്യം. ഇതു തന്നെയാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍ വൈകിപ്പിക്കുന്നതും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി നിലവിലെ എം.എല്‍.എയും കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുല്‍ ഖാദര്‍ തന്നെ മല്‍സര രംഗത്തിറങ്ങുമെന്ന് ഉറപ്പാണെങ്കിലും യു.ഡി.എഫിന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് എല്‍.ഡി.എഫ് കേന്ദ്രങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്.
ഗുരുവായൂര്‍: രണ്ട് നഗരസഭകള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയിലെ ഏക മണ്ഡലമായ ഗുരുവായൂര്‍ ഇക്കുറി ഇടതുമുന്നണിക്കോ വലതുമുന്നണിക്കോ? ഗുരുവായൂര്‍ ആനയോട്ടം പോലെ പ്രവചനം അസാധ്യം. ഇതു തന്നെയാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍ വൈകിപ്പിക്കുന്നതും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി നിലവിലെ എം.എല്‍.എയും കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുല്‍ ഖാദര്‍ തന്നെ മല്‍സര രംഗത്തിറങ്ങുമെന്ന് ഉറപ്പാണെങ്കിലും യു.ഡി.എഫിന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് എല്‍.ഡി.എഫ് കേന്ദ്രങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്.
2011 മാർച്ച് 9, ബുധനാഴ്‌ച
ലോകകപ്പ് ക്രിക്കറ്റ്: നെതര്‍ലന്‍ഡ്സിനെ കീഴടക്കി ഇന്ത്യ ക്വാര്‍ട്ടറില്‍
ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ കുഞ്ഞന്‍മാരായ നെതര്‍ലന്‍ഡ്സിനോട് ഇന്ത്യ വിറച്ചു ജയിച്ചു. നെതര്‍ലന്‍ഡ്സ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്ക് അഞ്ചു മുന്‍നിര വിക്കറ്റുകള്‍ ബലികഴിക്കേണ്ടിവന്നു. 36.5. ഓവറിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. വിജയത്തോടെ ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിക്കുന്ന ആദ്യ ടീമാവാനും ഇന്ത്യക്കായി. സ്കോര്‍: നെതര്‍ലന്‍ഡ്സ്: 46.4 ഓവറില്‍ 189, ഇന്ത്യ: 36.5 ഓവറില്‍ 191/5.
2011 മാർച്ച് 8, ചൊവ്വാഴ്ച
കോളേജ് ഓഫ് ഇസ്‌ലാമിക് സയന്‍സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു
വാടാനപ്പള്ളി: വാടാനപ്പള്ളി ഇസ്റ നടത്തുന്ന കോളേജ് ഓഫ് ഇസ്‌ലാമിക് സയന്‍സിലേക്ക് 2011 - 2018 അധ്യായന വര്‍ഷത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഈ വറ്ഷം SSLC പരീക്ഷ എഴുതുന്ന കുട്ടികളില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


















