പേജുകള്‍‌

2011, ജൂൺ 22, ബുധനാഴ്‌ച

ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാനായി സിപിഐയിലെ രമണി പ്രേംനാഥിനെ തെരഞ്ഞെടുത്തു

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാനായി സിപിഐയിലെ രമണി പ്രേംനാഥിനെ തെരഞ്ഞെടുത്തു. 43 അംഗ കൌണ്‍സിലില്‍ രേഖപ്പെടുത്തിയ 38 വോട്ടില്‍ 22 വോട്ട് രമണി പ്രേംനാഥിനും 16 വോട്ട് കോണ്‍ഗ്രസിലെ മേഗി ആല്‍ബര്‍ട്ടിനും ലഭിച്ചു. ബിജെപി അംഗം വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. യുഡിഎഫിലെയും എല്‍ഡിഎഫിലെയും ഓരോ അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. 
ഇന്നലെ രാവിലെ നഗരസഭാ കൌണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ പി.എസ്. ജയന്‍ രമണി പ്രേംനാഥിന്റെ പേരു നിര്‍ദേശിക്കുകയും ജോളി ബേബി പിന്താങ്ങുകയും ചെയ്തു. യുഡിഎഫിലെ കെ.പി.എ റഷീദ് മേഗി ആല്‍ബര്‍ട്ടിന്റെ പേരു നിര്‍ദേശിക്കുകയും പത്മിനി ഗംഗാധരന്‍ പിന്താങ്ങുകയും ചെയ്തു. 

 ഉപതെരഞ്ഞെടുപ്പ് നടന്ന മണിഗ്രാമം വാര്‍ഡിലെ എ.എസ്. ജയന്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലാത്തതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. സിപിഐയിലെ രമണി പ്രേംനാഥ് 26-ാം വാര്‍ഡായ ഇരിങ്ങപ്പുറം സൌത്തില്‍നിന്ന് ആദ്യമായാണ് കൌണ്‍സിലിലേക്ക് വിജയിച്ചത്. 
 നഗരസഭ വൈസ് ചെയര്‍മാനായിരുന്ന ഗീത ഗോപി നാട്ടിക എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) എസ്. ഷാനവാസായിരുന്നു വരണാധികാരി. 
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.