പേജുകള്‍‌

2011, ജൂൺ 21, ചൊവ്വാഴ്ച

കുന്നംകുളത്തെ ഗതാഗത പരിഷ്കാരം ഇന്ന് മുതല്‍ നടപ്പാക്കും


കുന്നംകുളം: കുന്നംകുളത്തെ ഗതാഗത പരിഷ്കാരം സംബന്ധിച്ച് ഉടലെടുത്ത പ്രശ്നങ്ങള്‍ ജില്ലാ കളക്ടര്‍ പി.ജി. തോമസ് വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ഒത്തുതീര്‍ന്നു.
കുറ്റിപ്പുറം ഭാഗത്തേക്കുള്ള ബസുകള്‍ മലയ ജ്വല്ലറിവഴി നേരെ പോകണം. മലയ ജ്വല്ലറിക്ക് മുമ്പില്‍ ബസ് നിര്‍ത്തില്ല. നഗരസഭ നടപ്പിലാക്കിയ പരിഷ്കാരം ഗതാഗതം സുഗമമാക്കിയിട്ടുണ്െടങ്കിലും പരാതികള്‍ ഉയര്‍ന്നിരുന്നു. കോഴിക്കോട് ബസുകള്‍ ഹെര്‍ബര്‍ട്ട് റോഡ് വഴി തന്നെ പോകേണം. പരിഷ്ക്കാരം ഇന്ന് മുതല്‍ നടപ്പാക്കും. 

ബസ്സ്റാന്‍ഡില്‍ നിന്ന് വലതു ഭാഗം തിരിഞ്ഞുപോകാന്‍ ബസുകളെ അനുവദിക്കില്ല. പുതിയ പരിഷ്കാരം മൂലം ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്െടങ്കില്‍ വീണ്ടും യോഗം വിളിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ബാബു എം. പാലിശേരി എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ ടി.എന്‍. സുബ്രഹ്മണ്യന്‍, വൈസ് ചെയര്‍മാന്‍ സാറാമ്മ മാത്തപ്പന്‍, പോലീസ് ട്രാഫിക് ഉദ്യോഗസ്ഥര്‍, നഗരസഭ കൌണ്‍സിലര്‍മാര്‍, വാഹന ഉടമ സംഘടനകളുടെ പ്രതിനിധികള്‍, വ്യാപാരി സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.