പേജുകള്‍‌

2011, ജൂൺ 22, ബുധനാഴ്‌ച

വ്യാപകമായ പരാതിയെത്തുടര്‍ന്നു എംഎല്‍എ മിന്നല്‍ സന്ദര്‍ശനം നടത്തി

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൃത്യമായെത്തുന്നില്ലെന്ന വ്യാപകമായ പരാതിയെത്തുടര്‍ന്നു കെ.വി. അബ്ദുല്‍ ഖാദര്‍ എംഎല്‍എ ഇന്നലെ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. ഇന്നലെ രാവിലെ 10.40നാണ് എംഎല്‍എ ആശുപത്രിയിലെത്തിയത്. ഒട്ടേറെ രോഗികള്‍ പരാതിയുമായി എംഎല്‍എക്കു മുന്നിലെത്തി.
ആശുപത്രിയില്‍ ഒപിയില്‍ ഡോക്ടര്‍മാരുടെ സേവനം വേണ്ടത്ര ലഭിക്കുന്നില്ലെന്നതായിരുന്നു പ്രധാന പരാതി. ആശുപത്രി സൂപ്രണ്ട് എ.എ. മിനിമോളില്‍നിന്നും എംഎല്‍എ വിവരങ്ങള്‍ ആരാഞ്ഞു. 

തീരമേഖലയിലെ സാധാരണക്കാരന്റെ ആശ്രയകേന്ദ്രമായ ആതുരാലയത്തില്‍ നൂറുകണക്കിനു പേരാണ് ദിവസവും ചികിത്സ തേടിയെത്തുന്നത്. എന്നാല്‍, ആശുപത്രിയിലെ ഭൌതിക സാഹചര്യങ്ങള്‍ക്കൊപ്പം ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്നത് ആക്ഷേപത്തിനിടയാക്കിയിരുന്നു. ഇൌ സാഹചര്യത്തിലാണ് കാര്യങ്ങള്‍ നേരിട്ടു മനസിലാക്കാന്‍ എംഎല്‍എ എത്തിയത്. ഇന്ന് നടക്കുന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുമെന്നും ആശുപത്രിയില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും എംഎല്‍എ അറിയിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.