പേജുകള്‍‌

2011, ജൂൺ 20, തിങ്കളാഴ്‌ച

കാളാനി നിവാസികള്‍ ഉപ്പുവെള്ളഭീഷണിയില്‍


പാവറട്ടി: ചെമ്പ്രംതോട് ചീപ്പ് തകര്‍ന്നതോടെ പാവറട്ടി ഗ്രാമപഞ്ചായത്ത് ഒന്നാംവാര്‍ഡിലെ കാളാനി നിവാസികള്‍ ഉപ്പുവെള്ളഭീഷണിയിലാണ്. പലകകള്‍ ദ്രവിച്ച ചെമ്പ്രംതോട് ചീപ്പ് അടുത്തകാലത്തായി ഓലയും മുളയും മണ്ണും ഉപയോഗിച്ചാണ് അടച്ചിരുന്നത്. വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ ചീപ്പ് തകരുകയായിരുന്നു. വേലിയേറ്റ സമയത്ത് തകര്‍ന്ന ചീപ്പിലൂടെ ഉപ്പുവെള്ളം പുഴയില്‍നിന്നും കരയിലേക്ക് കയറുകയാണ്. ഇതൂമൂലം സമീപപ്രദേശത്തെ ശുദ്ധജല സ്രോതസുകളിലെല്ലാം മലിനമായ ഉപ്പുവെള്ളം കലര്‍ന്ന് ഉപയോഗശൂന്യമായിരിക്കുകയാണ്.
തീരപ്രദേശത്ത് ഉപ്പുവെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കരകൃഷിയും ഭീഷണിയായിരിക്കുകയാണ്. ചീപ്പ് പുനര്‍നിര്‍മിക്കുന്നതിന് അടിയന്തര നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ പരാതി നല്‍കിയിരുന്നെങ്കിലും പഞ്ചായത്ത് അധികൃതര്‍ അവഗണിക്കുകയായിരുന്നുവെന്ന് പറയുന്നു. ശുദ്ധജലസ്രോതസുകള്‍ മലിനമായതോടെ കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്േടണ്ട ഗതികേടിലാണ് നാട്ടുകാര്‍. 

ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനും ചെമ്പ്രംതോട് ചീപ്പ് പുനര്‍നിര്‍മിക്കുന്നതിനും അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.