പേജുകള്‍‌

2011, ജൂൺ 27, തിങ്കളാഴ്‌ച

സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പരിഹരിക്കത്തക്കവിധം ഇന്ത്യന്‍ ബാര്‍ കൌണ്‍സില്‍ ഉയരണം: ആര്‍. ബസന്ത്

ഗുരുവായൂര്‍: സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പരിഹരിക്കത്തക്കവിധം ഇന്ത്യന്‍ ബാര്‍ കൌണ്‍സില്‍ ഉയരണമെന്നും ഇന്ത്യന്‍ ബാര്‍ കൌണ്‍സിലില്‍ ഒരുപാട് മാറ്റം വരേണ്ടതുണ്െടന്നും  ഹൈക്കോടതി ജഡ്ജി ആര്‍. ബസന്ത് അഭിപ്രായപ്പെട്ടു. ഗുരുവായൂരില്‍ ബാര്‍ കൌണ്‍സില്‍ സ്റാഫ് ഇന്ത്യയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ടി.എസ്. അജിതിന് നല്‍കിയ പൌരസ്വീകരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഭിഭാഷകര്‍ക്ക് ലഭിക്കുന്ന പണം നോക്കിയല്ല അഭിഭാഷക വൃത്തിയുടെ മഹത്വം നോക്കിയാണ് അഭിഭാഷകരെ ബഹുമാനിക്കുന്നത്. സ്വാതന്ത്യ്രം ലഭിച്ച് ആറ് ദശാബ്ദങ്ങള്‍ക്കുശേഷവും ഇന്ത്യയുടെ പ്രധാനപ്പെട്ട നേട്ടം ഇന്ത്യയിലെ ജനാധിപത്യമാണ്. പല രാജ്യങ്ങളിലും ജനാധിപത്യം തകരുമ്പോള്‍ ഇന്ത്യയില്‍ ഭരണകൂടത്തെ തിരുമാനിക്കാനുള്ള അവകാശവും നിയമങ്ങളും നിലനിര്‍ത്താന്‍ കഴിഞ്ഞു. ഓരോ സാധാരണക്കാരനും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഉണ്ട്. സാധാരണമനുഷ്യന്റെ അവകാശങ്ങള്‍ സ്ഥാപിച്ച് കിട്ടുന്നതിനും സംരക്ഷിക്കുന്നതിനും അഭിഭാഷകരുടെ സ്ഥാനം വളരെ നിര്‍ണായകമാണെന്നും ജസ്റീസ് ബസന്ത് പറഞ്ഞു. രുഗ്്മിണി റിജിന്‍സിയില്‍ നടന്ന ചടങ്ങില്‍ കെ.വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

പൌരസമിതിയുടെ ഉപഹാരം ഗീതഗോപി എംഎല്‍എ ടി.എസ്. അജ്തിന് സമ്മാനിച്ചു. ചാവക്കാട് മുന്‍സിഫ് എം.വി. രാജകുമാര്‍, ചാവക്കാട് മജിസ്ട്രേറ്റ് ഡി. ശ്രീകുമാര്‍, കേരള ബാര്‍ കൌണ്‍സില്‍ ചെയര്‍മാന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍, മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എന്‍. മുരളി, ജി.കെ. പ്രകാശന്‍, ചേംബര്‍ സെക്രട്ടറി രവി ചങ്കത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.