പേജുകള്‍‌

2011, ജൂൺ 29, ബുധനാഴ്‌ച

ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനകള്‍ക്കുള്ള സുഖചികിത്സ ജൂലൈ ഒന്നിന് തുടങ്ങും


ഗുരുവായൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനകള്‍ക്കുള്ള സുഖചികിത്സ ജൂലൈ ഒന്നിന് തുടങ്ങും. ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍ ഉച്ചതിരിഞ്ഞ് രണ്ടിന് സുഖചികിത്സ ഉദ്ഘാടനം ചെയ്യും. മാടമ്പ് കുഞ്ഞുകുട്ടന്‍ മുഖ്യാഥിതിയാവും.

ആറുലക്ഷത്തി എഴുപതിനായിരം രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ആനകളെ ദിവസവും കുളിപ്പിച്ചു വൃത്തിയാക്കിയശേഷം പ്രത്യേകം തയാറാക്കിയ മരുന്നുരുള, ആയുര്‍വേദ- അലോപ്പതി മരുന്നുകള്‍ തുടങ്ങിയവ ദിവസവും നല്കും. ച്യവനപ്രാശ്യം അഷ്ടചൂര്‍ണം എന്നിവയും ആനകള്‍ക്കു നല്കും. ഒരുമാസമാണ് സുഖചികിത്സ.

ആനക്കോട്ടയിലെ 63 ആനകളില്‍ നീരിലുള്ളവയൊഴികെയുള്ളവയ്ക്കാണ് സുഖചികിത്സ ആദ്യം തുടങ്ങുന്നത്. നീരിലുള്ളവയെ അഴിക്കുന്നമുറയ്ക്ക് സുഖചികിത്സ നല്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.