പേജുകള്‍‌

2011, ജൂൺ 30, വ്യാഴാഴ്‌ച

ഡോക്ടറുടെ സേവനം ടെലിഫോണ്‍ വഴിയും


തൃശൂര്‍: ഡോക്ടറുടെ സേവനം ടെലിഫോണ്‍ വഴി ലഭ്യമാക്കുന്ന പദ്ധതി തൃശൂരില്‍ തുടങ്ങുന്നു. റീചാര്‍ജ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഡയല്‍ മൈ ഡോക്ടര്‍ എന്ന പദ്ധതി തുടങ്ങുന്നത്. ഡോക്ടറെ നേരില്‍ കണ്ട് ചികിത്സ തേടാന്‍ നൂറുരൂപയെങ്കിലും ഫീസായി നല്കേണ്ടിവരുമെങ്കില്‍ ഫോണ്‍മുഖേനയുള്ള കണ്‍സള്‍ട്ടേഷന് അമ്പതു മുതല്‍ 70 വരെ രൂപയേ ചെലവാകൂവെന്ന് ഡയല്‍ മൈ ഡോക്ടര്‍ പദ്ധതി നടപ്പാക്കുന്ന പ്രൊമോട്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാത്രിയില്‍ ഡോക്ടറുടെ അടിയന്തര ഉപദേശം ലഭിക്കാനും സംവിധാനമുണ്ട്. പ്രായമായവര്‍ക്കും മറ്റും ഈ സംവിധാനം പ്രയോജനപ്പെടും. ഐടി കമ്പനിയായ മോബ്മി വയര്‍ലെസും എലൈറ്റ് ഗ്രൂപ്പും ചേര്‍ന്നാണ് തൃശൂരില്‍ ഈ പദ്ധതി ഒരുക്കുന്നത്. തൃശൂരിലെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സേവനം ടെലിഫോണിലൂടെ ലഭ്യമാക്കും. 

വിവിധ വിഭാഗങ്ങളില്‍ സ്പെഷലൈസ് ചെയ്ത ഡോക്ടര്‍മാരുമുണ്ട്. മെഡിക്കല്‍ ഷോപ്പുകളില്‍നിന്നു ലഭിക്കുന്ന നൂറു രൂപയുടേയും 250 രൂപയുടേയും റീചാര്‍ജ് കൂപ്പണുകള്‍ ഉപയോഗിച്ച് 1800 3000 6699 എന്ന ടോള്‍ ഫ്രീ നമ്പരിലേക്കു വിളിച്ചാല്‍ ഡോക്ടറുമായി ബന്ധപ്പെടാനാകും. 

ഈ പദ്ധതി വിജയിച്ചാല്‍ രാജ്യത്തെ എല്ലാ മേഖലകളിലും പദ്ധതി നടപ്പാക്കുമെന്ന് പ്രൊമോട്ടര്‍മാരായ ഷനൂപ്, സോണി ജോയ്, രവി വിജയകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

1 അഭിപ്രായം:

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.