പേജുകള്‍‌

2011, ജൂൺ 30, വ്യാഴാഴ്‌ച

ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി മാസ്റര്‍പ്ളാന്‍ രൂപീകരിക്കണം

പാവറട്ടി: ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി മാസ്റര്‍പ്ളാന്‍ രൂപീകരിക്കണമെന്ന് ഡവലപ്മെന്റ് ആന്‍ഡ് ഇക്കോളജിക്കല്‍ സൊസൈറ്റി ഓഫ് പാവറട്ടി അധികൃതരോട് ആവശ്യപ്പെട്ടു. വികസനം ഇന്ന് സെന്ററില്‍ മെയിന്‍ റോഡിനു ഇരുവശവുമായി മാത്രം ചുരുങ്ങുകയാണ്. 

ലക്ഷ്യബോധമില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ ഭാവിവികസനത്തെ ദോഷകരമായി ബാധിക്കും. പാവറട്ടി സെന്ററിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പുതിയ ബൈപാസുകളും റിംങ്ങ് റോഡ് സംവിധാനവും ഉണ്ടാകേണ്ടതുണ്ട്. പാവറട്ടി ബെസ് സ്റാന്‍ഡിലെ അനാവശ്യ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി സ്വകാര്യ വാഹനങ്ങള്‍ക്കു കൂടി പാര്‍ക്കിംഗ് സ്ഥലം കണ്െടത്തണം. 

കുണ്ടുവക്കടവ് തീരദേശത്ത് വ്യവസായ എസ്റേറ്റും അമ്യൂസ്മെന്റ് പാര്‍ക്കും സ്ഥാപിക്കുന്നതിനുള്ള സാധ്യതകളെകുറിച്ച് പഠനം നടത്തണം. 

കണ്ടല്‍കാടുകള്‍ സംരക്ഷിക്കുകയും പൊതുജനങ്ങള്‍ക്ക് വിവിധതരം കണ്ടല്‍ ചെടികള്‍ കാണുന്നതിനുള്ള ബോട്ട് സര്‍വീസ് അടക്കമുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുക വഴി ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുകയും വേണം. 

പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അടക്കം സ്വീകരിച്ച് സമഗ്രമായ മാസ്റര്‍പ്ളാന്‍ തയാറാക്കുവാന്‍ വിദഗ്ധ സമിതിയെ നിയോജിക്കണമെന്ന് ഡെസ്പ് ഭാരവാഹികളായ ഡോ. ആന്റോ ലിജോ, വി.ഒ.പോള്‍സണ്‍, നാസര്‍ തോപ്പില്‍, അഡ്വ. സുജിത്ത് അയിനിപ്പുള്ളി, ഡൊമിനിക് സേവിയോ തുടങ്ങിയവര്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.