പേജുകള്‍‌

2011, ജൂൺ 28, ചൊവ്വാഴ്ച

പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നതു വ്യാപകമായി


പാവറട്ടി: പഞ്ചായത്തിലെ പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നതു വ്യാപകമായി. കോഴിക്കടകളില്‍നിന്നുള്ള മാംസാവശിഷ്ടങ്ങള്‍, കല്ല്യാണമണ്ഡപങ്ങളില്‍ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യം എന്നിവയാണു ചാക്കില്‍ കെട്ടി പതിവായി റോഡരികില്‍ ഉപേക്ഷിക്കുന്നത്. 

ചിറ്റാട്ടുകര റോഡില്‍ കള്‍ച്ചറല്‍ സെന്ററിനു സമീപം മുണ്ടത്ത്പടി, ദേവകി സദനം റോഡ്, കരുവന്തല-ചക്കംകണ്ടം തീരദേശ റോഡ്, പാലുവായ്-വിളക്കാട്ടുപാടം റോഡ്, ആനേടത്ത് റോഡ് എന്നിവിടങ്ങളിലാണു മാലിന്യം തട്ടുന്നത്. മാലിന്യം ചീഞ്ഞളിഞ്ഞു വൃത്തിഹീനമായ അന്തരീക്ഷമാണ് എങ്ങും. അസ്സഹനീയമായ ദുര്‍ഗന്ധവും പരിസരത്തുണ്ട്. മാംസാവശിഷ്ടങ്ങള്‍ തിന്നാനെത്തുന്ന തെരുവുനായ്ക്കളുടെ ശല്യം വേറെ. കൊതുക്, ഈച്ച ശല്യവും രൂക്ഷമായി. മലിനജലം കാനകളിലൂടെ കൂടുതല്‍ പ്രദേശത്തേക്ക് ഒഴുകിയെത്തുന്നു. പകര്‍ച്ചവ്യാധി ഭീഷണിയിലാണു പഞ്ചായത്തിലെ പല പ്രദേശങ്ങളും. 

രാത്രികാലങ്ങളില്‍ മാലിന്യം നിക്ഷേപിച്ചു മുങ്ങുന്നവരെ പൊലീസ് സഹായത്തോടെ പിടികൂടി ശിക്ഷിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. മലിനീകരണം രൂക്ഷമായ സ്ഥലങ്ങളില്‍ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ അടിയന്തരമായി ശുചീകരണ പ്രവര്‍ത്തനം നടത്തണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.