പേജുകള്‍‌

2011, ജൂൺ 26, ഞായറാഴ്‌ച

ചാവക്കാട് ദേശീയപാത-17ല്‍ വാഹനാപകടം: മൂന്നുപേര്‍ക്ക് പരിക്കേറ്റു

ചാവക്കാട്: ദേശീയപാത-17ല്‍ മണത്തല ബ്ലോക്ക് ഓഫീസിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മണത്തല കൈപ്പറമ്പില്‍ നിഷാം (29), തിരുവത്ര തോപ്പില്‍ തേച്ചന്‍ നൂര്‍ദ്ദീന്‍ (32), പറയച്ചന്‍ രഞ്ജിത്ത് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ മുതുവട്ടൂര്‍ രാജ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 1.20 ഓടെയായിരുന്നു അപകടം. ബ്ലാങ്ങാട് ബീച്ചില്‍നിന്നു പുത്തന്‍ കടപ്പുറത്തേക്ക് പുറപ്പെട്ട ഫോര്‍ യു കമ്പനിയുടെ പിക്കപ്പ് വാനും പൊന്നാനിയില്‍നിന്നു അഴീക്കോട്ടേക്ക് മത്സ്യം കയറ്റിപ്പോവുകയായിരുന്ന ലോറിയും ഇടിച്ചാണ് അപകടം. പിക്കപ്പ്‌വാനിലുള്ളവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.