പേജുകള്‍‌

2011, ജൂൺ 28, ചൊവ്വാഴ്ച

യു.ഡി.എഫ്. സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിക്കുന്ന ഡി.വൈ.എഫ്.ഐ. കഴിഞ്ഞ അഞ്ചുവര്‍ഷം എവിടെയായിരുന്നു


പാവറട്ടി: യു.ഡി.എഫ്. സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിക്കുന്ന ഡി.വൈ.എഫ്.ഐ.യുടെ നീതിബോധം കഴിഞ്ഞ അഞ്ചുവര്‍ഷം എവിടെയായിരുവെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷാജി എം.എല്‍.എ. ചോദിച്ചു.

പാടൂര്‍ കെ.കെ. അബ്ബാസ് നഗറില്‍ മുസ്‌ലിം യൂത്ത് ലീഗ് മണലൂര്‍ നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടെയുള്ള ഭാരവാഹിയുടെ പ്രായം പോലും അറിയാത്തവിധം അഞ്ചുവര്‍ഷം ഉറങ്ങിക്കിടന്നവരുടെ സമരനാടകങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും.

പ്രസിഡന്റ് ഉമ്മര്‍ ചക്കനാത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.പി. സുബൈര്‍തങ്ങള്‍ സ്വാഗതം പറഞ്ഞു. സി.എച്ച്. റഷീദ്, സി.എ. മുഹമ്മദ്‌റഷീദ്, പി.എം. സാദിഖലി, അഡ്വ. വി.എം. മുഹമ്മദ് ഗസ്സാലി, എ.എസ്.എം. അസ്ഗറലി തങ്ങള്‍, കെ.വി. മജീദ്ഹാജി, ബി.വി.കെ. മുസ്തഫതങ്ങള്‍, എന്‍.കെ. അബ്ദുള്‍ഖാദര്‍, ബി.വി. മുഹസിന്‍തങ്ങള്‍, ആര്‍.എ. അബ്ദുള്‍ മനാഫ്, റഷീദ് കുന്നിക്കല്‍, എ.എം. സനൗഫല്‍, ഇ.എസ്. മുഹമ്മദ് അനീഷ്, നിസാര്‍ മരുതയൂര്‍, ബി.കെ. സമീര്‍തങ്ങള്‍, മുഹമ്മദ് വെട്ടുകാട് എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.