പേജുകള്‍‌

2011, ജനുവരി 19, ബുധനാഴ്‌ച

ഇന്ത്യന്‍ സര്‍ക്കാര്‍ വരുമാന നികുതി കേന്ദ്രം അബുദാബിയില്‍ സ്ഥാപിക്കുന്നു

നൂര്‍ മുഹമദ് ഒരുമനയൂര്‍ 
അബുദാബി: ഇന്ത്യാ ഗവര്‍മെന്‍റ് അബുദാബിയില്‍ വരുമാന നികുതി കാര്യാലയ കേന്ദ്രം സ്ഥാപിക്കുന്നു. സബന്നരായ ഇന്ത്യക്കാരില്‍ നിന്നും വരുമാന നികുതി ഈടാക്കി ഇന്ത്യയിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കേന്ദ്രം സ്ഥാപിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.  പ്രവാസി നികുതി വിഭാഗമാണ്‌ ഈ ആലോചനയുമായി മുന്നോട്ടു വന്നിരിക്കുന്നതെന്ന് ഇന്ത്യന്‍ സ്ഥാനപതി എം.കെ.ലോകേഷ് അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയനില്ലന്നും യു.എ.ഇ.അധികാരികളുടെ ഭാഗത്ത്‌ നിന്നും ആവശ്യമായ അംഗീകാരം കിട്ടിയ ശേഷമേ ഈക്കാര്യം പ്രവര്‍ത്തികമാക്കുകയുള്ളൂ   എന്നും അംബാസിഡര്‍ വ്യക്തമാകി, അതേ സമയം 2 മാസത്തിനകം അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, നെതര്‍ലാന്‍ഡസ്, ജപ്പാന്‍, സൈപ്പ്രസ്, എന്നി രാജ്യങ്ങളില്‍, ഇന്‍കം ടാക്സ് കേന്ദ്രം സ്ഥാപിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൌറീഷസിലും, സിംഗപ്പൂരിലും നിലവില്‍ ഇത്തരം കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ മുഖേന ഇരട്ട നികുതി നല്‍കാന്‍ കഴിവുള്ളവരെയും  സ്ഥാപനങ്ങളെയും കണ്ടെത്താന്‍ കഴിയും അത് വഴി സാമ്പത്തീക  വിവരങ്ങള്‍ സര്‍ക്കാരിനു ലഭിക്കുകയും ചെയ്യും  പ്രമുഖ ബോളി വൂഡ് താരം ഷാരൂഖ്‌ ഖാനോട് ദുബായിലെ പാം ജുമൈരയിലെ വീടിനു വന്‍ തുക നികുതി അടക്കാന്‍ കേന്ത്ര ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
ഒരു വര്‍ഷത്തില്‍ 60 ദിവസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങുന്ന ഇന്ത്യയില്‍ താമസിക്കുന്ന പൌരമ്മാര്‍ വരുമാന നികുതി നല്‍കണമെന്ന് നിയമം നടപ്പിലാക്കിയിരുന്നു. നേരത്തെ ഇത് 182  ദിവസമായിരുന്നു. എന്നാല്‍ പുതിയ നിയമം അടുത്ത ഏപ്രിലോടെ പ്രാബല്യത്തില്‍ ആകുമെന്നാണ് സൂചന. ഈ നിയമം വന്നാല്‍ ഏറ്റവും  കൂടുതല്‍ ബുദ്ധിമുട്ടിലാകുക ഗള്‍ഫു മേഘലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികളെയാണ്. 2  അതിലധികമോ കൊല്ലം കൂടുമ്പോള്‍ കുടുംബത്തെ കാണാന്‍ പോകുന്ന സാധാരണക്കാരായ പ്രവാസികള്‍ അവര്‍ വീണ്ടും കേന്ത്ര സര്‍ക്കാരിന്‍റെ പിഴിച്ചലിനു വിധേയമാകുന്നു. കൃത്യമായി നാട്ടിലേക്ക് പണം അയക്കുന്ന  സാധാരക്കാരായ പ്രവാസികളാണ് എന്നും ഏത് സര്‍ക്കാരിന്‍റെയും വിദേശ നാണയം നേടിത്തരുന്ന കറവ പശു. സമസ്ത മേഖലയിലും വില കയറ്റം കൊണ്ടു നട്ടം തിരിയുന്ന ഈ സമയത്ത്  ഇങ്ങനെ ഒരു നിയമം കൂടി കേന്ത്ര സര്‍ക്കാരിന്‍റെ ഭാഗത്ത്‌ നിന്നുണ്ടായാല്‍ പ്രവാസികള്‍ എന്ത് ചിന്തിക്കുമെന്ന് കണ്ടറിയണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.