പേജുകള്‍‌

2011, ജനുവരി 2, ഞായറാഴ്‌ച

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡരികില്‍ തള്ളി

ചാവക്കാട്: ഗള്‍ഫ് വ്യാപാരിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ബെന്‍സ് കാര്‍ തട്ടിയെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച ശേഷം റോഡരികില്‍ തള്ളി. ദുബായില്‍ റെന്റ് എ കാര്‍ ബിസിനസ് നടത്തുന്ന ഒരുമനയൂര്‍ മുത്തമ്മാവ് സ്വദേശി പാറാട്ടുവീട്ടില്‍ നൌഫലി(26)നെയാണ് തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത്. സംഭവത്തെക്കുറിച്ച് നൌഫല്‍ പറയുന്നതിങ്ങനെ.
ബെന്‍സ് കാര്‍ വാങ്ങാനെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ 30ന് അജ്ഞാതന്‍ മൊബൈലില്‍ വിളിച്ചു. വണ്ടി കാണണമെന്നും വാഹനവുമായി എറണാകുളത്തെത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് എറണാകുളത്തെത്തിയ തന്നെ വൈറ്റിലയിലേക്കും അവിടെ നിന്നും ഒരു വീട്ടിലേക്കും കൊണ്ടു പോയി. പിന്നീട് 55 ലക്ഷം രൂപക്ക് ബെന്‍സ് കച്ചവടം ഉറപ്പിച്ചു. പിന്നീട് വീടിന്റെ മുകള്‍ നിലയിലേക്ക് കൊണ്ടുപോയി മദ്യം നല്‍കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ശേഷം മുദ്രപത്രങ്ങളിലും ചെക്ക് ലീഫുകളിലും ഒപ്പിടിവിക്കുകയും ചെയ്തു. പിന്നീട് ഡിസംബര്‍ 31ന് രാത്രി പത്തോടെ കളമശേരിയില്‍ റോഡരികില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.
തൃശൂര്‍ ഈസ്റ്റ് പോലിസില്‍ പരാതി നല്‍കിയിട്ടുണ്െടന്നു നൌഫല്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.