പേജുകള്‍‌

2011, ജനുവരി 26, ബുധനാഴ്‌ച

അഴിമതിക്കാരെ മാറ്റി നിറുത്തി ഭരണകൂടം മാതൃക കാണിക്കണം


ദോഹ: ഇന്ത്യാ രാജ്യത്ത് പ്രതി വര്‍ഷം അവതരിപ്പിക്കുന്ന ബഡ്ജറ്റിനോളം വരുന്ന കോടികള്‍ ഭരണ സിരാ കേന്ദ്രങ്ങളിലിരിക്കുന്നവരും ബ്യൂറോക്രസിക്കാരും അഴിമതിയിലൂടെ വിഹിതം വെച്ചു കൊണ്ടിരിക്കുന്ന അവസ്ഥാ വിശേഷം അതി ദയനീയവും നിര്‍ലജ്ജവുമാണെന്നും, നടന്നു കൊണ്ടിരിക്കുന്ന അഴിമതി കഥകള്‍ പാര്‍ട്ടി നേതൃത്വം അധാര്‍മ്മികമെന്ന് വിശേഷിപ്പിച്ചിട്ട് പോലും മാനസ്സാന്തരം സംഭവിക്കാത്ത ഭരണ കര്‍ത്താക്കള്‍ രാജ്യത്തിനും സമൂഹത്തിനും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും, സ്വതന്ത്ര ഇന്ത്യയുടെ ഈ അവസ്ഥക്ക് മാറ്റം വരുത്താത്ത ഭരണ കൂടം ഭരണഘടനയുടെ നൂല്‍പഴുതുകള്‍ പിടിച്ചുകൊണ്ട് നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്ക് തടയിട്ട്; മാതൃകാപരമായ ശിക്ഷ വിധിക്കുന്നതിലൂടെ അഴിമതിക്കാരെ ജന പ്രതിനിധി സഭകളില്‍ നിന്നും മാറ്റി നിര്‍ത്തി മാതൃക സൃഷ്ടിക്കാന്‍ തയ്യാറാവണമെന്നും ഖത്തര്‍ ആര്‍ എസ് സി നാഷണല്‍ കൌണ്‍സില്‍ മീറ്റ് അഭിപ്രായപ്പെട്ടു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി യോഗം ഉത്ഘാടനം ചെയ്തു. ചുറ്റുപാടുകള്‍ മലീമസമാകുംമ്പോഴും ധര്‍മ്മഛ്യുതി സംഭവിക്കാത്ത ഒരു സമൂഹം ലോകത്തിന്റെ നില നില്‍പ്പിന്ന് അനിവാര്യമാണെന്നും ആത്മീയ ജ്ഞാനം കൊണ്ടാണ് ലേകത്ത് സമാധാനം നില നില്‍ക്കുന്നതെന്നും അതിന്റെ വാഹകരാവാന്‍ യുവ മനസ്സുകള്‍ തയ്യാറാവണമെന്നും സ്വാദിഖ് സഖാഫി പറഞ്ഞു. ആര്‍ എസ് സി ഗള്‍ഫ്  ചാപ്റ്റര്‍ പ്രതിനിധി ശരീഫ് കാരശ്ശേരി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2011 - 2012 വര്‍ഷത്തേക്ക് സംഘടനയെ നയിക്കാന്‍ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കപ്പെട്ടു. ചെയര്‍മാന്‍ ഹാഫിള് ഉമറുല്‍ ഫാറൂഖ് സഖാഫി, വൈസ് ചെയര്‍മാന്‍മാരായി ശൌകത്ത് സഖാഫി പടിഞ്ഞാറ്റുമുറി, മഹ്ബൂബ് ഇബ്രാഹീം മാട്ടൂല്‍, ജമാല്‍ അസ്ഹരി കണ്ണപുരം എന്നിവരേയും ജനറല്‍ കണ്‍വീനറായി ഉമര്‍ കുണ്ടുതോട്, ജോയിന്റ് കണ്‍വീനര്‍മാരായി അശ്റഫ് സഖാഫി നടക്കാവ്, ജലീല്‍ ഇര്‍ഫാനി ചൊക്ളി, അബ്ദുല്‍ അസീസ് കൊടിയത്തൂര്‍ എന്നിവരേയും ട്രഷററായി നൌഷാദ് അതിരുമടയേയും രിസാല കോര്‍ഡിനേറ്ററായി സിദ്ധീഖ് കരിങ്കപ്പാറയേയും ഗള്‍ഫ് ചാപ്റ്റര്‍ പ്രതിനിതിയായി സത്താര്‍ ആലുവയേയും തെരഞ്ഞെടുത്തു. ഹാഫിള് ഉമറുല്‍ ഫാറൂഖ് സഖാഫി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യൂസുഫ് സഖാഫി, മുഹമ്മദ് സ്വാദിഖ് കാളാവ് എന്നിവര്‍ സംബന്ധിച്ചു. മഹ്ബൂബ് ഇബ്റാഹീം മാട്ടൂല്‍ സ്വാഗതവും ജലീല്‍ ഇര്‍ഫാനി ചൊക്ളി നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.