പേജുകള്‍‌

2011, ജനുവരി 26, ബുധനാഴ്‌ച

ഷൂട്ടൌട്ടില്‍ ദക്ഷിണ കൊറിയ പുറത്ത് ജപ്പാന്‍ ഫൈനലില്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: അല്‍ ഖറാഫാ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമിയി ദക്ഷിണ കൊറിയയെ ജപ്പാന്‍ തോല്‍പ്പിച്ചു. ഷൂട്ടൌട്ടില്‍ 5-2 നാ‍ണ് ജപ്പാന്‍ ജയിച്ചത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയില്‍ വെച്ചായിരുന്നു ഇരുടീമുകളും ആദ്യമായി മുഖാമുഖം കണ്ടത്. അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് കൊറിയ ജയിക്കുകയുണ്ടായി. കഴിഞ്ഞ കപ്പില്‍ വീണ്ടും ഇവര്‍ മുഖാമുഖം വരികയുണ്ടായി. മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള കളിയായിരുന്നു അത്. ഇന്തോനേഷ്യയിലായിരുന്നു അന്ന് ഇരു ടീമുകളും കണ്ടുമുട്ടിയത്. അന്നും ഒരു ഷൂട്ടൌട്ടായിരുന്നു വിധി നിർണയിച്ചത്.അന്ന് 120 മിനിറ്റ് കളിച്ചിട്ടും സമനില. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്ക് വീണ്ടും ജയം കൊറിയക്കൊപ്പം.ആ രണ്ട് തോൽ‌വിക്കുമുള്ള മധുര പ്രതികാരം നൽകാനായ സന്തോഷത്തിലാണ് ജപ്പാൻ.ഇന്നത്തെ കളിയിൽ ഇരു ടീമുകളും വീരുറ്റ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്.
കളിയുടെ 23 ആം മിനിറ്റിൽ സംഗ് ഗോഗ് കി എടുത്ത പെന്നാൽട്ടിയിലൂടെ ദക്ഷിണ കൊറിയയായിരുന്നു ആദ്യമായി മുന്നിലെത്തിയത്.എന്നാൽ ജപ്പാൻ 36 ആം മിനിറ്റിൽ രോയ്ച്ചി മാഇതയിലൂടെ അതിനു പകരം വീട്ടുകയുണ്ടായി.ഇരു ടീമുകളും തുല്യമായി മുന്നേറ്റങ്ങൾ കാഴ്ച്ചവെച്ചെങ്കിലും ആർക്കും ആ മുന്നേറ്റങ്ങളിലൂടെ മുന്നിലെത്താനായില്ല.
എക്ട്രാമിനിറ്റിലേക്ക് നീങ്ങിയ കളിയിൽ ആദ്യം ഗോളടിക്കാൻ ആവസരം ലഭിച്ചത് ജപ്പാനായിരുന്നു.ജപ്പാന്റെ സൂപ്പർ ഹീറോയായ കിസൂക്കി ഹോണ്ടക്ക് ലഭിച്ച ഒരു പെന്നാൽട്ടി അവർ പാഴാക്കുകയുണ്ടായി.എന്നാൽ അതേ നിമിഷത്തിൽ തന്നെ അവർ ഈ പാഴ്വേലക്ക് മറുപടി കൊടുത്തു.ഹജിമി ഹൊസോഗയി അടിച്ച ഗോളിലൂടെയായിരുന്നു ജപ്പാന്റെ മറുപടി.ഈ ഗോളോടെ ഏകദേശം ജപ്പാൻ ജയിച്ചു എന്നു തീരുമാനിച്ചിരിക്കുമ്പോഴാണ് അവസാന നിമിഷത്തിൽ ദക്ഷിണ കൊറിയയുടെ ജേ വോൺ വാങ്ഗ് അടിച്ച ഗോളിലൂടെ അവർ സമനില നേടിയത്.എക്ട്രാ സമയത്തിലും 2 -2 സമനിലയായ കളി ഷൂട്ടൌട്ടിലേക്ക് നീങ്ങുകയായിരുന്നു.
ഷൂട്ടൌട്ടിൽ ജപ്പാന്റെ ഷിങ്ജി ഒക്കാസാക്കിയായിരുന്നു ആദ്യത്തെ ഗോൾ നേടിയത്.ദക്ഷിണ കൊറിയയുടെ യോങ്ഗ് റയി ലി എടുത്ത കിക്ക് ജപ്പാൻ ഗോളി തടുത്തു.ജപ്പാന്റെ യുറ്റൊ നഗാറ്റൊമൊ എടുത്ത രണ്ടാം കിക്ക് പുറത്തേക്കായിരുന്നു.ദക്ഷിണ കൊറിയയുടെ രണ്ടാമത്തെ കിക്കും പുറത്തേക്കായിരുന്നു.ജാ ഷോൾ കൂവായിരുന്നു ഈ കിക്കെടുത്തത്.ജപ്പാന്റെ സൂപ്പർ ഹീറോയായ കിസൂക്കി ഹോണ്ടയായിരുന്നു ജപ്പാനു വേണ്ടി മൂന്നാമത്തെ കിക്കെടുത്തത്.അദ്ദേഹം ഇത് മനോഹരമാക്കി വലയിലാക്കുകയും ചെയ്തു.എക്ട്രാ സമയത്തിൽ ലഭിച്ച ഒരു പെന്നാൽട്ടി ഇദ്ദേഹം പാഴാക്കുകയുണ്ടായിരുന്നു. അതിനുള്ള മറുപടിയും കൂടിയായി ഈ കിക്ക്.ദക്ഷിണ കൊറിയയുടെ ജിയോങ് ഹോ ഹോങ്ഗ് എടുത്ത് മൂന്നാം കിക്ക് ജപ്പാൻ ഗോളി കൈപിടിയിലെതിക്കിയതോടെ ജപ്പാൻ ഈ വർഷത്തെ ഫൈനൽ പ്രവേശനം സാധ്യമാക്കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.