പേജുകള്‍‌

2011, ജനുവരി 26, ബുധനാഴ്‌ച

ഐ.പി.എല്ലിൽ നിന്ന് 70 ലക്ഷം രൂപ പോയിട്ട് 70 പൈസപോലും കിട്ടിയില്ല : ശശി തരൂര്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : ഐ.പി.എല്ലില്‍ നിന്ന് 70 ലക്ഷം രൂപ പോയിട്ട് 70 പൈസപോലും കിട്ടിയില്ലെന്ന് മുന്‍ വിദേശകാര്യ സഹമന്ത്രി ശശിതരൂര്‍ പറഞ്ഞു.ഹ്രസ്വസന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയതായിരുന്നു ഇദ്ദേഹം. കോണ്‍ഗ്രസ് സംഘടനയായ ഇന്‍കാസ് റമദാ ഹോട്ടലില്‍ ഏര്‍പ്പെടുത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
സാധാരണക്കാർക്ക് ഗുണമുണ്ടാകുന്ന സാഹചര്യമാണ് യു.പി.എ സര്‍ക്കാര്‍ നടപ്പാക്കുന്നത് ഇത് ഒരിക്കലും വൻ‌കിടക്കാരെ സഹായിക്കലല്ല. തൊഴിലുറപ്പ് പദ്ധതി പ്രകാരം നൂറു ദിവസം ജോലി എന്ന പരിപാടിയുടെ ഭാഗമായി എത്രയോ പാവങ്ങൾ രക്ഷപ്പെട്ടത്. തൊണ്ണൂറു ലക്ഷത്തിലധികം അക്കൗണ്ടുകൾ അതു വഴി ബാങ്കുകളില്‍ ഉണ്ടാവുകയുണ്ടായി. കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ രാജ്യത്തെ വികസനത്തിനുള്ള ധാരാളം ഫണ്ടുകളുണ്ട്. പക്ഷേ, അതൊന്നും നമ്മുടെ സംസ്ഥാനത്ത് ഉപയോഗിക്കാനുള്ള സാഹചര്യമില്ല ഇന്നുള്ളത്. അതിനായുള്ള സാഹചര്യങ്ങളൊരുക്കാനാണ് നാം ശ്രമിക്കേണ്ടതെന്നും അദ്ദേഹ കൂട്ടിച്ചേർത്തു.
ഇന്‍കാസ് പ്രസിഡന്റ് ജോപ്പച്ചന്‍ തെക്കെക്കൂറ്റ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ദീപ ഗോപാലന്‍ വാധ്വ, ഇന്‍കാസ് മുഖ്യരക്ഷാധികാരി പത്മശ്രീ അഡ്വ. സി.കെ മേനോന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദലി പൊന്നാനി സ്വാഗതവും സെക്രട്ടറി സോനു അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.