പേജുകള്‍‌

2011, ജനുവരി 26, ബുധനാഴ്‌ച

കറുത്ത കുതിരകളെ ഗോള്‍ മഴയില്‍ തകര്‍ത്ത് കങ്കാരുക്കള്‍ ഫൈനലില്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : ഖലീഫ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയിൽ കറുത്ത കുതിരകൾ എന്നറിയപ്പെടുന്ന ഉസ്ബക്കിസ്ഥാനെ ഏഷ്യൻ ഫുഡ്ബോളിലെ ഒന്നാം സ്ഥാനക്കാരായ ആസ്‌ത്രേലിയ മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് തോല്പിച്ച് ഫൈനലിലെത്തി.
ആദ്യ സെമിയിൽ ദക്ഷിണ കൊറിയയെ ഷൂട്ടൌട്ടിൽ തോൽ‌പ്പിച്ച് ഫൈനലിലെത്തിയ ജപ്പാനാണ് ആസ്ത്രേലിയയുടെ ഫൈനൽ എതിരാളികൾ. അടുത്ത ശനിയാഴ്ച്ച (29 ആം തിയതി) അൽ ഖലീഫാ സ്റ്റേഡിയത്തിൽ ഖത്തർ സമയം വൈകീട്ട് ആറ് മണിക്കാണ് ഫൈനൽ.
ഏഷ്യന്‍ കപ്പില്‍ ആദ്യമായായിരുന്നു ഉസ്ബെക്കിസ്ഥാനും ആസ്ത്രേലിയയും ഏറ്റുമുട്ടിയതെങ്കിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ രണ്ട് തവണ മത്സരിക്കുകയുണ്ടായി ഇവർ അപ്പോഴൊക്കെ ആസ്‌ട്രേലിയക്കൊപ്പമായിരുന്നു ജയം.ഇതും അങ്ങിനെ തന്നെയായി.
കളിയുടെ അഞ്ചാം മിനിറ്റിൽ ആസ്ത്രേലിയയുടെ ഹാരികെവെൽ നേടിയ ഗോളിലൂടെയായിരുന്നു ആദ്യമായി കങ്കാരുക്കൾ മുന്നിലെത്തിയത്.34 ആം മിനിറ്റിൽ സാസാ ഒഗ്നേനോവ്സ്ക്കിയുടെ ഗോളിൽ ലീഡുയർത്തി.ഡേവിഡ് കാർണി അടിച്ച 65 ആം മിനിറ്റിലെ ഗോളിലും 74 ആം മിനിറ്റിൽ ബ്രേറ്റ് എമർറ്റോണും 82 ആം മിനിറ്റിൽ കാരൽ വലേറിയും ആ ലീഡുകൾ ഉയർത്തി കൊണ്ടിരുന്നു.83 ആം മിനിറ്റിൽ റോബി ക്രൂസിന്റെ ഗോളോടെ ആ ഗോൾ മഴക്ക് പരിസമാപ്തി കുറിച്ചു.
ആസ്ത്രേലിയലുടെ മികച്ച മുന്നേറ്റങ്ങളിൽ മികച്ച കളി പുറത്തെടുത്ത ഉസ്ബെക്കിസ്ഥാൻ പിടിച്ചു നിൽക്കാൻ പാടുപെടുന്നത് പലപ്പോഴും കാണാമായിരുന്നു.ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ച ആസ്ത്രേലിയയുടെ അലക്‌സ് ടോബിന്റെ പേരിലുള്ള റെക്കോര്‍ഡിനൊപ്പം ഷ്വാര്‍സര്‍ ഇന്നെത്തുകയൂണ്ടായി.1988-98 ല്‍ നിറഞ്ഞുനിന്ന ടോബിന്‍ 87 മത്സരങ്ങളിലാണ് കളിച്ചിരുന്നത് ഇന്നത്തെ മത്സരത്തോടെ ഷ്വാര്‍സർ 87ആം മത്സരം പൂർത്തിയാക്കുകയുണ്ടായി.കറുത്ത കുതിരകളുടെ എല്ലാ മുന്നേറ്റങ്ങളും പരിചയ സമ്പത്തിന്റെ മികവിൽ അസ്ത്രേലിയ തകർക്കുകയായിരുന്നു.
അടുത്ത വെള്ളിയാഴ്ച്ച (28 ആം തിയതി) അൽ സദ്ദ് സ്റ്റേഡിയത്തിൽ ഖത്തർ സമയം വൈകീട്ട് ആറ് മണിക്കാണ് മൂന്നാം സ്ഥാനക്കാരെ നിർണയിക്കാനുള്ള പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനും ദക്ഷിണ കൊറിയയും ഏറ്റുമുട്ടും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.