പേജുകള്‍‌

2011 മാർച്ച് 8, ചൊവ്വാഴ്ച

വേനല്‍ ചൂടില്‍ തീ പിടുത്തം വ്യാപക നഷ്ടം

സിദ്ധീഖ് കൈതമുക്ക് 
പാവറട്ടി: മുല്ലശേരി പറമ്പന്‍തള്ളിയിലും,  അന്നകര കോക്കൂരും രണ്ടിടങ്ങളിലായി ഇന്നലെ വന്‍ തീ പിടുത്തമുണ്ടായി. തെങ്ങുകളും, കശുവണ്ടിയും അടക്കം അനേകം ഫല വൃക്ഷങ്ങളും കത്തി നശിച്ചു. ഇന്നലെ ഉച്ചയോടു കൂടെ കോക്കൂരില്‍  ചിറക്കല്‍ അമ്പലത്തിനു സമീപം ആരാന്കുളം വിജയന്‍റെ തെങ്ങിന്‍ തോപ്പിലാണ് ആദ്യം തീപിടുതമുണ്ടായത്.

പാവറട്ടി വിശുദ്ധ ഓസെപ് പിതാവിന്റെ തീര്‍ത്തകേന്ദ്രത്തില്‍ നോമ്പുകാല ബുധനാഴ്ച ആചരണവും , മരണ തിരുന്നാള്‍ ആഘോഷവും

സിദ്ധീഖ് കൈതമുക്ക്
പാവറട്ടി: പാവറട്ടി വിശുദ്ധ ഓസെപ് പിതാവിന്റെ തീര്‍ത്തകേന്ദ്രത്തില്‍ നോമ്പുകാല ബുധനാഴ്ച ആചരണവും , മരണ തിരുന്നാള്‍ ആഘോഷവും ഫാ: വടക്കേതലയുടെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലിയും വചനസന്ദേശവും നടക്കും. തിരുകര്‍മ്മത്തിനു ശേഷം ദേവാലയത്തില്‍ ശിശുക്കള്‍ക്ക് ആദ്യ ചോറൂണും, പരിഷ്‌ ഹാളില്‍ ഭക്തജനങ്ങള്‍ക്ക് ഭക്ഷണവിതരണവും ഉണ്ടായിരിക്കും.

മണി ചെയിന്‍ വഴി അഞ്ചേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റില്‍

പാവറട്ടി: മണിചെയിന്‍ തട്ടിപ്പിലൂടെ അഞ്ചേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ പാവറട്ടി പോലിസ് അറസ്റ്റ് ചെയ്തു. വെള്ളാങ്കല്ലൂരിലെ നാനോ സൂപ്പര്‍ കമ്പനി എന്ന സ്ഥാപന ഉടമ കയ്പമംഗലം ഐലൂര്‍ ക്ഷേത്ര പരിസരത്ത് താമസിക്കുന്ന കല്ലേപറമ്പില്‍ ഗിരീഷി(37)നെയാണ് പിടികൂടിയത്.

ഒരുമനയൂരില്‍ മാരകായുധങ്ങളുമായി മൂന്നംഗസംഘം പിടിയില്‍

ചാവക്കാട്: മാരകായുധങ്ങളുമായി കാറിലെത്തി മറ്റൊരു സംഘവുമായി ഏറ്റുമുട്ടുന്നതിനിടെ പോലിസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നു പേരെ പോലിസ് പിടികൂടി.

2011 മാർച്ച് 7, തിങ്കളാഴ്‌ച

ഗുരുവായൂരില്‍ മൂന്ന് ആനകള്‍ ഇടഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക്

കെ.എം.അക്ബര്‍
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ കാഴ്ചശീവേലിക്കിടെ മൂന്ന് ആനകള്‍ ഇടഞ്ഞു. നിരവധി പേര്‍ക്ക് പരിക്ക്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗോകുല്‍, രാമന്‍കുട്ടി, കുട്ടിശങ്കരന്‍ എന്നീ ആനകളാണ് ഇടഞ്ഞത്.

2011 മാർച്ച് 6, ഞായറാഴ്‌ച

കളഞ്ഞു കിട്ടിയ ആഭരണവും,ആധാരവും ഉടമകള്‍ക് തിരിച്ചു നല്‍കി യുവാക്കള്‍ മത്ര്‍കയായി

സിദ്ധീക് കൈതമുക്ക്
പാവറട്ടി: മണത്തലയിലും പാവറട്ടിയിലും കളഞ്ഞു പോയ ആധാരവും, മറ്റു രേഖകളും, രണ്ടു പവന്റെ സ്വര്‍ണ  വളയടങ്ങിയ പേഴ്സും യഥാര്‍ത്ഥ ഉടമകള്‍ക് മടക്കി നല്‍കി യുവാക്കള്‍ സത്യ സന്ദതയുടെ ആള്‍ രൂപങ്ങളായി  മാറി. എളവള്ളി പറക്കാട് പുല്ലാനിപരമ്പത് കൃഷ്ണന്‍ കുട്ടിയുടെ മകന്‍ മനോജിനു പാവറട്ടി ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആധാരവും, മറ്റു രേഖകളും കളഞ്ഞു കിട്ടുകയുണ്ടായി.

2011 മാർച്ച് 5, ശനിയാഴ്‌ച

ലോകത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് മ്യൂസിയം ഖത്തറിലേത്


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ ഒളിമ്പിക്‌സ് സ്‌പോര്‍ട്‌സ് മ്യൂസിയത്തിനു ലോകത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് മ്യൂസിയം എന്ന ബഹുമതി.ഖത്തറിന്റെ കായികചരിത്രം വിവരിക്കുന്നതും ഇത് എന്തായിരുന്നുവെന്ന് ഭാവിതലമുറയേയും പെതുജനങ്ങളേയും അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. ഖത്തര്‍ ആതിഥ്യം വഹിച്ച കായികമത്സരങ്ങള്‍ ‍, തങ്ങളുടെ വിജയകഥകള്‍ തുടങ്ങി അവിസ്മരണീയ ശേഷിപ്പുകള്‍ അടങ്ങിയതാണ്‌ മ്യൂസിയം ‍.

ജനാധിപത്യത്തില്‍ ഏതെങ്കിലും ഒരു വിഭാഗം പിന്തള്ളപ്പെട്ടാല്‍ അത് പൊതു സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കും

ചാവക്കാട്: ജനാധിപത്യത്തില്‍ ഏതെങ്കിലും ഒരു വിഭാഗം പിന്തള്ളപ്പെട്ടാല്‍ അത് പൊതു സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി ആരിഫലി അഭിപ്രായപ്പെട്ടു. വിമണ്‍സ് ഇസ്ലാമിയ കോളേജ് വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

2011 മാർച്ച് 4, വെള്ളിയാഴ്‌ച

പ്ലസ് ടു വിദ്യാര്‍ഥിനീയേ വീടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി


സിദ്ധീക് കൈതമുക്ക്
പാവറട്ടി: തൊയക്കാവ് കൊഴിപറബില്‍ കൈപട വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ ജനീഷ (17) എന്ന പ്ലസ് ടു വിദ്യാര്‍ഥിനീയേ വീടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി  കണ്ടെത്തി. വീടിനുള്ളില്‍ ജനല്‍ കമ്പിയില്‍ ഷാളില്‍ തൂങ്ങി കട്ടിലിലിരിക്കുന്ന അവസ്ഥയിലാണ് മൃതദേഹം കണ്ടത്.

വീടിന്റെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന വാന്‍ തീയിട്ട് നശിപ്പിച്ചു


പാവറട്ടി: വീടിന്റെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ഓമ്‌നി വാന്‍ സമൂഹവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. അന്നകര പൊറത്തൂര്‍ യാക്കോബിന്റെ മകന്‍ ഫ്രാന്‍സീസിന്റെ മാരുതി വാനാണ് തീയിട്ട് നശിപ്പിച്ചത്. തീപ്പിടിത്തത്തെ തുടര്‍ന്ന് വീടിന്റെ ജനല്‍ച്ചില്ലുകളും കത്തിനശിച്ചു. ബുധനാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഫ്രാന്‍സിസിന്റെ വീടിന് സമീപത്തുകൂടി ഓടുന്ന ബസ്സിലെ ഡ്രൈവറും കണ്ടക്ടറുമാണ് സംഭവം ആദ്യം കണ്ടത്. ബസ്സിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ വൈകിയത്. കാര്‍ കത്തുന്നത് കണ്ട ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് വീട്ടുകാരെയും നാട്ടുകാരെയും വിളിച്ചുണര്‍ത്തി. തുടര്‍ന്നാണ് തീയണച്ചത്. പാവറട്ടി എസ്‌ഐ പി.വി. രാമചന്ദ്രന്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ തട്ടിപ്പ് എംബസിയില്‍ അറിയിക്കണം: അംബാസഡര്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നരെക്കുറിച്ച് വ്യക്തമായ വിവരങ്ങളോടെ ആരും പരാതി നല്‍കാന്‍ മുന്നോട്ടുവരാത്തതാണ് നടപടിയെടുക്കുന്നതിനുള്ള പ്രധാന തടസ്സമെന്നും, ഇത്തരക്കാരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ പറഞ്ഞു.

ഖത്തര്‍ പരിസ്ഥിതി ബോധവത്കരണം തുടങ്ങി

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ദോഹ ബാങ്കും യുനെസ്‌കോയും സംയുക്തമായി നടപ്പാക്കുന്ന പരിസ്ഥിതി സ്‌കൂള്‍ പദ്ധതി തുടങ്ങി.  പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കുക, ശരിയായ പരിസ്ഥിതി ശീലങ്ങള്‍ നടപ്പാക്കുന്നതില്‍ രാജ്യത്തെ എല്ലാ സ്‌കൂളുകളുടെയും പങ്കാളിത്തം ഉറപ്പാക്കുക, അന്തരീക്ഷത്തില്‍ കാര്‍ബണ്‍ സാന്നിധ്യം കുറക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് യുനെസ്‌കോയുടെയും ദോഹ ബാങ്കിന്റെയും പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അറബ് പ്രക്ഷോഭങ്ങള്‍ ഇസ്‌ലാമിലടിസ്ഥിതം: ഖറദാവി


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മതരാഷ്ട്രമല്ല മറിച്ച് ഇസ്‌ലാമികാടിത്തറയിലുള്ള സിവിലിയന്‍ ഭരണസംവിധാനമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നതെന്ന് അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി പറഞ്ഞു. 'ഭരണാധികാരിയും ഭരണീയനും തമ്മിലെ ബന്ധം' എന്ന തലക്കെട്ടില്‍ പണ്ഡിതസഭ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍വയിലേക്ക് കൊച്ചിയില്‍ അനധികൃത റിക്രൂട്ട്‌മെന്റ്


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തറിലെ ഗതാഗത കമ്പനിയായ മുവാസലാത്തിന്റെ പേരില്‍ കേരളത്തില്‍ നിന്ന് ഡ്രൈവര്‍മാരുടെ അനധികൃത റിക്രൂട്ട്‌മെന്റ് നടക്കുന്നു. കൊച്ചി കേന്ദ്രമായ വെസ്‌റ്റെന്റ് ഇന്റര്‍നാഷനല്‍ എക്‌സപോര്‍ട്‌സ് ആന്റ് ഇംപോര്‍ട്‌സ് എന്ന ഏജന്‍സി വന്‍തുക ഫീസ് വാങ്ങി അനധികൃതമായി ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നത്. മുവാസലാത്ത് അധികൃതരുടെ അറിവോ അംഗീകാരമോ ഇല്ലാതെ മാസങ്ങളായി നടക്കുന്ന റിക്രൂട്ട്‌മെന്റ് വഴി കേരളത്തില്‍ നിന്ന് ഇതിനകം പലരും ഖത്തറിലെത്തിയിട്ടുണ്ടെന്നറിയുന്നു.

2011 മാർച്ച് 3, വ്യാഴാഴ്‌ച

നിശബ്ദ ജനസേവകന്:‍ നാടിന്‍റെ സ്വന്തം അബ്ബാസ്‌


സിദ്ദിഖ്‌ കൈതമുക്ക്
ഈ മുഖം പരിചിതമല്ലാത്ത, ഈ ആങ്ക്യഭാഷ തൊട്ടറിയാത്ത ആരെങ്കിലുമുണ്ടാകുമോ നമ്മുടെ നാട്ടില്‍! കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്നവര്‍ വരെയുള്ള ആബാലവ്ര്ധം ജനങ്ങള്കുമറിയാം പാവറട്ടി വെന്മേനാട് വാറണ്ടകായില്‍ പരേതനായ ഹസ്സനാര്‍ - പാതുമ്മു ദംബധികളുടെ മകനും ജുബൈരിയയുടെ ഭര്‍ത്താവുമായ 37 കാരനായ, നമ്മളെല്ലാം പൊട്ടനബ്ബാസ് എന്ന് വിളിക്കുന്ന സാക്ഷാല്‍ "അബ്ബാസ്‌" ആണിതെന്നു. വര്‍ത്തമാനകാലത്തില്‍ അബ്ബാസിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക് നമ്മുടെ നാട്ടില്‍ ഏറെ പ്രസക്തിയുണ്ട്. മത സൌഹാര്ധവും, പരസ്പര കൂട്ടായ്മയും അയല്പക്ക സ്നേഹവും ദിനംപ്രധി കൈമോശം വന്നുകൊണ്ടിരിക്കുന്ന പുത്തന്‍ തലമുറയ്ക്ക് തീര്‍ച്ചയായും ഒരു മുതല്‍കൂട്ട് തന്നെയാണ് ഇദ്ദേഹത്തിന്റെ  മാതൃകാപരമായ ഈ പുണ്യ പ്രവര്‍ത്തി.

ഖത്തര്‍ വോഡഫോണിനു ഗ്ലോബല്‍ അവാര്‍ഡ്


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ:  ഖത്തര്‍ വോഡഫോണിനു  മൊബൈല്‍ വഴി പണമയക്കുന്ന സേവനത്തിന് ഗ്ലോബല്‍ മൊബൈല്‍ അവാര്‍ഡ്. ആഗോള വാര്‍ത്താവിനിമയ വ്യവസായ രംഗത്തെ ഏറ്റവും പ്രശസ്തമായ അവാര്‍ഡാണ് വോഡഫോണിന്റെ വി.എം.ടി സേവനത്തിന് ലഭിച്ചിരിക്കുന്നത്.

2011 മാർച്ച് 2, ബുധനാഴ്‌ച

ശിവരാത്രി മഹോത്സവം


സിദ്ദിഖ്‌ കൈതമുക്ക്
പാവറട്ടി: മരുതയൂര്‍ ശ്രീ ദുര്ഗ ദേവി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. പുതുതായി നിര്‍മിച്ച ശ്രീ പരമേശ്വര ക്ഷേത്രത്തിലെ പൂജാ വിധികളും, കര്‍മങ്ങളും ഭക്തിസാന്ദ്രമായി. ശിങ്കാരി മേളം, പഞ്ചവാദ്യം, പൂത്താലം വരവ്, ശിങ്കാരി കാവടി, സിനിമ പ്രദര്‍ശനം, ശ്രീ പാട്ടാളി അപ്പുകുട്ടന്‍ മാസ്ടരുടെ വസതിയില്‍  നിന്നും മുരളീകൃഷ്ണന്‍ എന്ന ഗജവീരന്റെ അകമ്പടിയോടെ താലവും ഉണ്ടായിരുന്നു. കേളി, നിറമാല, തായമ്പക, ആയിരം കുടം ധാര, നവകം എന്നിവയും ആഘോഷത്തിനു മാറ്റു കൂട്ടി. കൃഷ്ണ പൂത്താല കമ്മറ്റി, കൃഷ്ണ കലാവേദി കല്ലെട്ടി, പോര്‍കുളം ബ്രതെഴ്സ് എന്നി വിവിദ കമ്മറ്റികള്‍ പരിപാടികള്‍ക് നേത്രത്വം നല്‍കി.

മധ്യനിരയുടെ കരുത്തില്‍ ഇംഗ്ളണ്ടിനെ അട്ടിമറിച്ച് ലോകകപ്പ് ക്രിക്കറ്റില്‍ അയര്‍ലന്‍ഡിന് ത്രസിപ്പിക്കുന്ന വിജയം

ബാംഗളൂര്‍: മധ്യനിരയുടെ കരുത്തില്‍ ഇംഗ്ളണ്ടിനെ അട്ടിമറിച്ച് ലോകകപ്പ് ക്രിക്കറ്റില്‍ അയര്‍ലന്‍ഡിന് ത്രസിപ്പിക്കുന്ന വിജയം. ഇന്ത്യയുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതിന്റെ നിരാശ മാറും മുന്‍പുതന്നെ ബാംഗളൂര്‍ ചിന്നസ്വാമി സ്റേഡിയം ആന്‍ഡൂ സ്ട്രോസിനും കൂട്ടര്‍ക്കും ഏല്‍പിച്ച കനത്ത ആഘാതമായി ഈ പരാജയം. മൂന്നു വിക്കറ്റിനായിരുന്നു അയര്‍ലന്‍ഡിന്റെ വിജയം.
327 റണ്‍സ് പടുത്തുയര്‍ത്തിയിട്ടും താരതമ്യേന ദുര്‍ബലരായ അയര്‍ലന്‍ഡിനോട് സ്ട്രോസിനും കൂട്ടര്‍ക്കും പരാജയം സമ്മതിക്കേണ്ടിവന്നു. ആറാമനായി ഇറങ്ങി സെഞ്ചുറി നേടിയ കെവിന്‍ ഒബ്രെയ്നാണ് ഇംഗ്ളണ്ടിന്റെ വിജയപ്രതീക്ഷകള്‍ അട്ടിമറിച്ചത്. മിന്നും വേഗത്തില്‍ (50 പന്തില്‍ നിന്ന്) ആയിരുന്നു ഒബ്രെയ്ന്റെ സെഞ്ചുറി. ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയും ഇതോടെ ഒബ്രെയ്ന്റെ പേരിലായി.
ടീമിന്റെ വിജയലക്ഷ്യത്തിന് 11 റണ്‍സ് അകലെ വെച്ച് ഒബ്രെയ്ന്‍ റണ്ണൌട്ടായി മടങ്ങിയെങ്കിലും ക്രീസിലുണ്ടായിരുന്ന മൂണിയും ജോണ്‍സ്റണും ദൌത്യം ഭംഗിയായി നിര്‍വഹിക്കുകയായിരുന്നു.

പ്രവാസി ബാല്യത്തിനു സാന്ത്വനത്തിന്റെ കുളിര്മഴയായി കളിയൂഞ്ഞാല്‍


കുവൈറ്റ്‌: കേരള ഇസ്ലാഹി സെന്റെര്‍ സാല്മിരയ മൈദാന്‍ ഹവല്ലി യുനിറ്റുകള്‍ സംയുക്തമായി കുവൈറ്റ്‌ വിമോചന ദിനത്തില്‍ സംഘടിപ്പിച്ച "കളിയൂഞ്ഞാല്‍" കുട്ടിക്കൂട്ടായ്മ ഫ്ലറ്റുകളിലെ നാല് ചുമരുകള്ക്കുള്ളില്‍ വീര്പ്പുമുട്ടുന്ന പ്രവാസി ബാല്യത്തിനു സാന്ത്വനത്തിന്റെ കുളിര്മഴയായി. ഊഞ്ഞാല്‍ പാട്ടുകളും പുഴയും, പാടവരന്പുമെല്ലാം കേട്ടറിവുകള്‍ മാത്രമായ ഇവര്ക്ക്  മണ്ണിന്റെട മണമുള്ള കഥ ചൊല്ലിക്കൊടുത്തു നിച്ച് ഓഫ് ട്രൂത്ത് കോ ഓടിനേട്ടര്‍ സുബൈര്‍ പീടിയേക്കല്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കളിക്കൂടം ലീഡര്‍‍മാരായി നെസ്മിയ ശംസുദ്ധീന്‍, നദീം സാലിഹ് എന്നിവരെ തെരഞ്ഞെടുത്തു.

വിദ്യാര്‍ഥികളില്‍ ചിന്തയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍

പാവറട്ടി: വിദ്യാര്‍ഥികളില്‍ ചിന്തയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ പകര്‍ന്ന് വെന്മേനാട് എം.എ.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 'അവയവമഹായുദ്ധം' നാടകം അരങ്ങേറി. മദ്യപാനവും ലഹരിവസ്തുക്കളും വ്യക്തിയിലും സമൂഹത്തിലും ഉണ്ടാക്കുന്ന സങ്കീര്‍ണതകളിലൂടെ ആരംഭിച്ച നാടകത്തിന് അവയവദാനത്തിന്റെ മഹത്വം വിളിച്ചോതി തിരശ്ശീല വീണു. ചലച്ചിത്രതാരം ശിവജി ഗുരുവായൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 15 മിനിട്ട് ദൈര്‍ഘ്യമുള്ളതായിരുന്നു നാടകം.

നാടകത്തിന് മുന്നോടിയായി നടന്ന ആരോഗ്യബോധവത്കരണ യോഗം പി.ടി.എ. പ്രസിഡന്റ് റഹ്മാന്‍ പി. തിരുനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ കെ.ആര്‍. നസീബുള്ള, എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ അനില്‍ കെ. പാപ്പച്ചന്‍, വി.എം. കരീം, വിജു ജോണ്‍, പി. ജോഫി ജോസ്, ജോസ് ടി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

യു.ഡി.എഫ് അഴിമതിക്കാരുടെ മുന്നണി: മന്ത്രി സി ദിവാകരന്‍

കെ എം അക്ബര്‍
ചാവക്കാട്: കുഞ്ഞാലികുട്ടിമാര്‍ക്കും പി ജെ ജോസഫുമാര്‍ക്കുമുള്ള മുന്നണിയാണ് യു.ഡി.എഫ് എന്ന് ഭക്ഷ്യ മന്ത്രി സി ദിവാകരന്‍ അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ചാവക്കാട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. യു.ഡി.എഫില്‍ അഴിമതി നടത്തുന്നവരും സമൃദിയാണെന്നും ഇത്ര കാലം ഭരിച്ച എല്‍.ഡി.എഫ് മന്ത്രിമാര്‍ക്ക് തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന് പറയാന്‍  പേടിയില്ലെന്നും അദേഹം പറഞ്ഞു.
യു.ഡി.എഫിനെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ ചില മാധ്യമങ്ങള്‍ മൊത്തക്കരാര്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി പറഞ്ഞു.

എല്ലാവരും ഒരുപോലെയാണെന്നുള്ള ഇത്തരം പത്രങ്ങളുടെ നിലപാട് ആപല്‍ക്കരമാണ്.  പി ടി കുഞ്ഞു മുഹമ്മദ് അധ്യക്ഷത വഹിച്ചു.  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം.എല്‍.എ മാരായ കെ വി അബ്ദുല്‍ ഖാദര്‍, ബാബു എം പാലിശേരി, എ.എ അസീസ്, ബേബി ജോണ്‍, ഉഴവൂര്‍ വിജയന്‍, സി കെ നാണു, സ്കറിയ തോമസ്, എ കെ സതീരത്നം, ടി ടി ശിവദാസ്, കെ കെ സുധീരന്‍, പി കെ സെയ്താലിക്കുട്ടി, എം കൃഷ്ണദാസ്, എന്‍ കെ അക്ബര്‍, സുരേഷ് വാര്യര്‍ സംസാരിച്ചു.

ബൈക്കിലിടിച്ച് നിര്‍ത്താതെ പോയ ടിപ്പര്‍ ലോറി യുവാക്കള്‍ പിന്തുടര്‍ന്നു പിടികൂടി

കെ എം അക്ബര്‍
ചാവക്കാട്: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച് നിര്‍ത്താതെ പാഞ്ഞ ടിപ്പര്‍ ലോറി യുവാക്കള്‍ പിന്തുടര്‍ന്നു പിടികൂടി. ദമ്പതികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങലില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. മണത്തല അബ്ദുല്‍ ഷുക്കൂര്‍ മൌലവിയുടെ മകന്‍ സെയ്നുദീന്‍, ഭാര്യ സുബൈദ എന്നിവര്‍ സഞ്ചരിച്ചി ബൈക്കിലിടിച്ച ടിപ്പര്‍ ലോറി നിര്‍ത്താതെ  പോവുകയായിരുന്നു. ഇതു കണ്ട സി എ റാഫി, പി എം നൌഷാദ്, ഷാഫി എന്നിവര്‍ മറ്റൊരു ബൈക്കില്‍ പിന്തുടര്‍ന്ന് അടിതിരുത്തിയില്‍ വച്ച് ടിപ്പര്‍ ലോറി പിടികൂടുകയായിരുന്നു. ലോറി ഡ്രൈവര്‍ പൊന്നാനി കൂട്ടിന്റകായില്‍ ബഷീറിനെ യുവാക്കള്‍ താക്കീത് ചെയ്തു വിട്ടയച്ചു. ടിപ്പര്‍ ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി ഇയാള്‍ സമ്മതിച്ചു.

അനധികൃത നിയമനങ്ങള്‍ക്ക് ഇടത് യുവജന സംഘടനകള്‍ വിഹിതം പറ്റി: സി എച്ച് റഷീദ്

കെ എം അക്ബര്‍
ചാവക്കാട്: അനധികൃത നിയമനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷ യുവജനസംഘടനകള്‍ക്ക് കഴിയാത്തത് പങ്ക് കച്ചവടത്തിന്റെ വിഹിതം പറ്റിയതിനാലാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി എച്ച് റഷീദ്. മുഖ്യമന്ത്രയുടെ മാഫിയ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ചാവക്കാട് ഗസ്റ്റ് ഹൌസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫിസിനു മുന്നില്‍ പോലിസ് തടഞ്ഞു. ഇതോടെ സമരക്കാരും പോലിസും തമ്മില്‍ നേരിയ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് നടന്ന ധര്‍ണയില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് വി എം മുഹമ്മദ് ഗസാലി അധ്യക്ഷത വഹിച്ചു. പി എ ഷാഹുല്‍ ഹമീദ്, എ എം സനൌഫല്‍, ടി എം ഇല്ല്യാസ്, നൂര്‍ മുഹമ്മദ് ഹാജി, പി കെ ബഷീര്‍, ടി കെ ഉസ്മാന്‍, ഉമ്മര്‍ ചക്കനാത്ത്, എ എച്ച് സെയ്നുല്‍ ആബിദീന്‍, നൌഷാദ് തെരുവത്ത്, ബി വി കെ മുസ്തഫ തങ്ങള്‍, സുബൈര്‍ തങ്ങള്‍ സംസാരിച്ചു.

2011 മാർച്ച് 1, ചൊവ്വാഴ്ച

എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്ക് പ്രവാസികളുടെ പിന്തുണ വേണം : എം.എ റഹ്മാന്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്ക്   പ്രവാസികളുടെ പിന്തുണ  ആവശ്യമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും സാഹിത്യകാരനുമായ എം.എ. റഹ്മാന്‍ പറഞ്ഞു.എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ദോഹയിലെത്തിയ അദ്ദേഹം ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ്) സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

പാവറട്ടി പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിനു തറക്കല്ലിട്ടു

സിദ്ദിഖ്‌ കൈതമുക്ക്
പാവറട്ടി: പാവറട്ടി പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിനു തറക്കല്ലിട്ടു. ത്രശൂര്‍ മദര്‍ കോളേജ് എം ഡി യും, മുല്ലശ്ശേരി കണ്ണോത്  സ്വദേശിയുമായ ഡോക്ടര്‍ എം അലി സൌജന്യമായി നല്‍കിയ സ്ഥലത്ത് പോലീസ് സ്റ്റേഷന്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക് തുടക്കമായി. മുല്ലശ്ശേരി മാത സോമില്‍ പരിസരത്ത് ലക്ഷങ്ങള്‍ വില മതിക്കുന്ന സ്ഥലമാണ്‌ ഡോക്ടര്‍ അലി വിട്ടു നല്‍കിയത്. കെട്ടിട നിര്‍മാണത്തിന് നാല്‍പതു ലക്ഷം രൂപ അനുവദിച്ചു നാളുകല്‍ ഏറെയായെങ്കിലും സ്വന്തമായി സ്ഥലമില്ലാത്തത് കൊണ്ടാണ് ഇത്രയും കാലതാമസം നേരിട്ടത്. എം.എല്‍.എ. മുരളി പെരുനെല്ലി ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.കെ.രാജന്‍, പഞ്ചായത്ത് പ്രസിടന്റുമാരായ ത്രേസ്യാമ രപായി, ഗീത ഭരതന്‍, കെ എ സത്യന്‍, ഗുരുവായൂര്‍ സി ഐ കെ കെ സജീവ്‌, എസ് ഐ പി.വി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ടിച്ചു.

രാമു കാര്യാട്ടിന് ജന്മദേശത്ത് സ്മാരകം

വാടാനപ്പള്ളി: മലയാള സിനിമയെ വിശ്വത്തോളമുയര്‍ത്തിയ സംവിധായകന്‍ രാമു കാര്യാട്ടിന് ജന്മദേശത്ത് സ്മാരകം വേണമെന്ന ആരാധകരുടെ ആവശ്യം യാഥാര്‍ത്ഥ്യത്തിലേയ്ക്ക്. കാര്യാട്ടിന് സ്മാരകം നിര്‍മിക്കാന്‍ ജന്മദേശമായ ചേറ്റുവയില്‍ സര്‍ക്കാര്‍ അനുവദിച്ച 20 സെന്റ് ഭൂമിയുടെ രേഖകള്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍ ഏങ്ങണ്ടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുനിലിന് കൈമാറി. ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. അധ്യക്ഷനായി.

സ്മാരകം നിര്‍മിക്കുന്ന ചേറ്റുവ വഴിയോര വിശ്രമകേന്ദ്രം അങ്കണത്തിലാണ് ഭൂമികൈമാറ്റ ചടങ്ങ് നടന്നത്. മലയാള സിനിമയ്ക്ക് അംഗീകാരം നേടിത്തന്ന രാമു കാര്യാട്ടിന് ഉചിതമായ സ്മാരകം ഉയരണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പ്രതിഭകളെ അനുസ്മരിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്- മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടര്‍ പി.ജി. തോമസ്, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.എന്‍. ജയദേവന്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ദിലീപ്കുമാര്‍, ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോരന്‍വീട്ടില്‍ വേലായുധന്‍, അംഗങ്ങളായ കെ.ബി. സുധ, സുമയ്യ സിദ്ധിഖ്, ലസിക, ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.എ. ഹാരിസ്ബാബു എന്നിവര്‍ പ്രസംഗിച്ചു.

ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. മന്ത്രി കെ.പി. രാജേന്ദ്രന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് രാമു കാര്യാട്ട് സ്മാരകത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്. ഏങ്ങണ്ടിയൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്മാരക നിര്‍മാണം നടക്കുക.

പൊതുമുതലുകളും സ്വകാര്യസ്വത്തുക്കളും സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങി

സൊഹാര്‍: പൊതുമുതലുകളും സ്വകാര്യസ്വത്തുക്കളും സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. സൊഹാര്‍ വിലായത്തിലെ വനിതാ സംഘടനാ പ്രവര്‍ത്തകരടക്കം ഇതിനായി മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നും ഒൌദ്യോഗിക വാര്‍ത്താ ഏജന്‍സി ഒമാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വിദേശികളടക്കം നൂറുകണക്കിന് പേര്‍ അണിനിരന്ന ബഹുജന റാലിയും സൊഹാറില്‍ നടത്തി. എന്റെ മതവും എന്റെ ദേശവും പറയുന്നു; പൊതുമുതല്‍ നശിപ്പിക്കരുത് എന്ന പ്ളക്കാര്‍ഡേന്തിയായിരുന്നു റാലി. സൊഹാറിനെ സ്നേഹിക്കുന്നവര്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് അഭ്യര്‍ഥിച്ചു.
ഇന്നലെ(ഞായര്‍) രാത്രി സൊഹാറില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിക്കുകയും തീ വെച്ച് നശിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ജനങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഒരു ആരോഗ്യ കേന്ദ്രം കത്തിക്കാനുള്ള ശ്രമവും നടന്നിരുന്നു.
അടിസ്ഥാന സൌകര്യങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിയണമെന്നും സമാധാനപരമായി ആവശ്യങ്ങള്‍ ഉന്നയിക്കണമെന്നും പറഞ്ഞ് സംഘങ്ങള്‍ ചേര്‍ന്ന് പ്രോക്ഷോഭകാരികളെ സമീപിച്ചു തുടങ്ങിയിട്ടുണ്ട്.

സൊഹാറില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിച്ച് കത്തിച്ചു


സൊഹാര്‍: ഒമാനിലെ സൊഹാറില്‍ പ്രക്ഷോഭകാരികള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിച്ച ശേഷം കത്തിച്ചു. ആളപായമില്ല; വന്‍ നാശനഷ്ടം.ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. മസ്കറ്റില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സൊഹാറിലെ വ്യവസായ മേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തൊഴിലാളികള്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടത്തി വരികയാണ്.

സൊഹാറിലെ എര്‍ത്ത് റൌണ്ടെബൌട്ടിലാണ് പ്രക്ഷോഭകാരികള്‍ തമ്പടിച്ചിരിക്കുന്നത്. ഇതിനു സമീപമുള്ള ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റാണ് തീവച്ചത്. അതേസമയം കടയിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ലുലു അറിയിച്ചു. കടയിലുണ്ടായിരുന്ന വസ്തുക്കളെല്ലാം കൊള്ളയടിച്ച ശേഷമാണ് കെട്ടിടത്തിനു തീവെച്ചത്.

സലാലയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി



സലാല: ഗള്‍ഫിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു സലാലയിലും പ്രവര്‍ത്തനമാരംഭിച്ചു. ദോഫാര്‍ മേഖലയുടെ ഗവര്‍ണര്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ മര്‍ഹൂന്‍ അല്‍ മഅമ്രി ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഗ്രൂപ്പിന്റെ എണ്‍പത്തിയേഴാമതു ശാഖയാണിത്. സലാല വിമാനത്താവളത്തിനു സമീപം 350,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍, മൂന്നു നിലകളിലായാണു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്റ് ആര്‍ക്കേഡ് എന്നിവയ്ക്കു പുറമെ ലോകപ്രശസ്ത ബ്രാന്‍ഡുകളുടെ സാന്നിധ്യവും പണമിടപാടുകള്‍ക്കായി എക്സ്ചേഞ്ച് ഹൌസുമുണ്ട്. വിവിധ റൈഡുകളും വിഡിയോ ഗെയിമുകളുമുണ്ടാകും അമ്യൂസ്മെന്റ് പാര്‍ക്കില്‍.
ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറും സൂപ്പര്‍മാര്‍ക്കറ്റും മാത്രമായി 250,000 ചതുരശ്രയടി വരും. പഴം, പച്ചക്കറി, പാല്‍, മല്‍സ്യ, മാംസ ഉല്‍പന്നങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. ഇലക്ട്രോണിക്സ്, ഐടി, ഗൃഹോപകരണ, സ്പോര്‍ട്സ്, സ്റ്റേഷനറി, ഫര്‍ണിച്ചര്‍ എന്നിവയുടെ വിപുലമായ ശേഖരമാണുള്ളത്. ഫാഷന്‍ ബ്രാന്‍ഡുകളുമടങ്ങിയ സ്റ്റോറില്‍ 40 കാഷ് കൌണ്ടറുകളുണ്ടാകും. 1500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമുണ്ട്.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ സലാലക്കാരുടെ ഷോപ്പിങ് ലക്ഷ്യകേന്ദ്രമായി മാറ്റുകയാണു ലക്ഷ്യമെന്നു മാനേജിങ് ഡയറക്ടര്‍ എം. എ. യൂസഫലി പറഞ്ഞു. ന്യായവിലയ്ക്കു ഗുണമേന്മയുള്ള  ഉല്‍പന്നങ്ങള്‍ എന്നതാണു ലുലുവിന്റെ പ്രത്യേകത. ഒമാനിലെ എല്ലാ വിലായത്തുകളിലും സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. 2500 സ്വദേശികള്‍ക്കാണ് ഇതിനകം ജോലി നല്‍കിയത്. ബുറൈമ, നിസ്വ, ഖസബ് എന്നിവിടങ്ങളില്‍ നിര്‍മാണം പൂരോഗമിക്കുകയാണ്. നൂറു ശാഖകളെന്ന ലക്ഷ്യം ഈ വര്‍ഷം പൂര്‍ത്തീകരിക്കുകയാണു ലക്ഷ്യമെന്നും യൂസഫലി അറിയിച്ചു.

ലോകത്തെ ചെലവേറിയ ഏഴാമത്തെ നഗരമായി അബുദാബി

നൂറു മുഹമ്മദ്     ഒരുമനയൂര്‍
അബുദാബി: വാടക കുറഞ്ഞു വരികയും റാങ്കിങ്ങില്‍ താഴോട്ടു വരികയും ചെയ്തിട്ടും ലോകത്തെ ചെലവേറിയ നഗരങ്ങളില്‍ ഏഴാം സ്ഥാനത്ത് അബുദാബി നിലനില്‍ക്കുന്നു. പ്രവാസികളെ സംബന്ധിച്ച് ആഗോള തലത്തില്‍ ഏറ്റവും അധികം ചെലവുള്ള ഏഴാമത്തെ നഗരവും പശ്ചിമേഷ്യയില്‍ ഒന്നാമത്തെയും നഗരമാണ് അബുദാബി. ഹ്യുമന്‍ റിസോര്‍സ് കണ്‍സല്‍ട്ടായ ഇ.സി.ഐ.ഇന്‍റര്‍നാഷണല്‍  2009 നടത്തിയ പഠനത്തില്‍ ചെലവേറിയ നഗരങ്ങളില്‍ 3 സ്ഥാനമായിരുന്നു അബുദാബിക്ക്. 2-ബെഡ് അപ്പാര്‍റ്റുമെന്റുകളുടെ  വാടക അടിസ്ഥനമാകിയായിരുന്നു ഈ കണ്ടെത്തല്‍ .മിഡില്‍ ഈസ്റ്റില്‍  മസ്ക്കത്താണ്  വാടക കുറവുള്ള നഗരം .വാടക കുറവുണ്ടായിട്ടും വിദേശികളുടെ ചെലവുള്ള നഗരങ്ങളില്‍ ദുബൈ ഉള്‍പ്പെട്ടിട്ടുണ്ട്