തൃശൂരില്‍ നിന്ന് വേളാങ്കണ്ണിക്കുപോയ മലയാളി സംഘം സഞ്ചരിച്ച കാര്‍ തമിഴ്നാട്ടിലെ ഡിണ്ടിഗല്‍-പഴനി റൂട്ടില്‍ ചക്രംപെട്ടിയില്‍ അപകടത്തില്‍പ്പെട്ട് രണ്ടു ദമ്പതികളും രണ്ടു കുട്ടികളുമടക്കം ബന്ധുക്കളായ ഏഴുപേര്‍ മരിച്ചു. തൃശൂര്‍ മുരിയാട് സ്വദേശി കൊമ്പന്‍ വീട്ടില്‍ ഷിജു, ഭാര്യ സിനി, മകന്‍ എസക്കിയേല്‍, ബന്ധുക്കളായ ഡാനിയേല്‍, ജോണ്‍സണ്‍, ഭാര്യ ലിസി, ഇവരുടെ മകന്‍ അലക്സ് എന്നിവരാണ് മരിച്ചത്.
വേളാങ്കണ്ണിയിലേക്കുള്ള യാത്രക്കിടെ ഇന്ന് (ബുദന്) രാവിലെ 9.30 നാണ് അപകടമുണ്ടായത്. അപകടത്തില്‍ തീര്‍ഥാടകസംഘം സഞ്ചരിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
അയല്‍വാസികളും ബന്ധുക്കളുമാണ് അപകടത്തില്‍പ്പെട്ടത്. വേളാങ്കണ്ണി സ്വദേശിയായ ജോണ്‍സണ്‍ 20 വര്‍ഷത്തിലധികമായി തൃശൂരിലാണ് താമസം. വേളാങ്കണ്ണിയില്‍ ടക്കുന്ന ബന്ധുവിന്റെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനാണ് ബന്ധുക്കള്‍ പുറപ്പെട്ടത്. ജോണ്‍സന്റെ ബന്ധുവും ഷിജുവിന്റെ ബന്ധുവും തമ്മിലായിരുന്നു വിവാഹ നിശ്ചയം. രണ്ടു കാറിലായി പോയ സംഘത്തിന്റെ ഒരു കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. മുന്നില്‍പോയ ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ദിശയില്‍ വന്ന ലോറി കാറിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.