പേജുകള്‍‌

2013, നവംബർ 30, ശനിയാഴ്‌ച

ദേശീയപാതാ സ്ഥലമെടുപ്പ്; സര്‍വേ നടത്താനുളള ശ്രമം നാട്ടുകാര്‍ തടഞ്ഞു


കുറ്റിപ്പുറം : ദേശീയപാതാ വികസത്തിനു സ്ഥലമെടുക്കാനുള്ള രണ്ടാം ഘട്ട സര്‍വേ കുറ്റിപ്പുറത്ത് നാട്ടുകാര്‍ തടഞ്ഞു. സര്‍വേയ്ക്കെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാര്‍ കോഴിക്കോട്-തൃശൂര്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. സംഭവം വഷളായതിനെ തുടര്‍ന്ന് അധികൃതര്‍ സര്‍വേ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം ല്‍കി.

തിങ്കളാഴ്ച മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ സര്‍വേ പുരാരംഭിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കി. റോഡ് ഉപരോധിച്ച നാട്ടുകാരെ പോലീസ് അറസ്റു ചെയ്തു നീക്കുകയായിരുന്നു. മൂന്നര മണിക്കൂറോളം നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയും സംജാതമായിരുന്നു. 

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ട് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയും സര്‍വേ നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ കളക്ടറുമായി ധാരണയിലെത്തുകയുമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.