പേജുകള്‍‌

2013, നവംബർ 27, ബുധനാഴ്‌ച

ഒരുമനയൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയത്തില്‍ നഷ്ട്ടം മുസ്‌ലിം ലീഗിന്

ചാവക്കാട്‌: ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തില്‍ കോണ്ഗ്രസ് ഗ്രൂപ്പ്‌ വഴക്ക് മൂലം നടന്ന ഏഴാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയത്തില്‍ നഷ്ടം മുസ്‌ലിം ലീഗിന്. ധാരണ പ്രകാരം അടുത്ത പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ലീഗിന് ലഭിക്കേണ്ടതായിരുന്നു.


എന്നാല്‍ കോണ്ഗ്രസ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റും എഴാംവാര്‍ഡ്‌ മെമ്പറുമായിരുന്ന ജമാല്‍ പെരുമ്പാടിയും പഞ്ചായത്ത് പ്രസിഡന്‍റ് റജീനമൊയിനുധീനും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജമാല്‍ പെരുമ്പാടി മെമ്പര്‍ സ്ഥാനം രാജി വെക്കുകയായിരുന്നു. ഇതോടെ യു ഡി എഫ് നു ഏഴും എല്‍ ഡി എഫിന് ആറും എന്ന കക്ഷി നില മാറി രണ്ടു കക്ഷികള്‍ക്കും ആറു മെമ്പര്‍മാര്‍ വീതമായി . രാജിവെച്ച ഒഴിവിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പരാജയപ്പെട്ടതോടെ എല്‍ ഡി എഫ് അംഗങ്ങള്‍ ഏഴായി. 

ആറുമാസം കഴിഞ്ഞാല്‍ മൂന്നംഗങ്ങളുള്ള ലീഗിനാണ് പ്രസിഡന്‍റ് സ്ഥാനം ലഭിക്കേണ്ടിയിരുന്നത്. യുഡിഎഫ്‌ ധാരണപ്രകാരം മൂന്നര വര്‍ഷം കോണ്ഗ്രസ്സും ഒന്നര വര്‍ഷം ലീഗിനുമായിരുന്നു പ്രസിഡന്‍റ് സ്ഥാനം നിശ്ചയിച്ചിരുന്നത്. കൊണ്ഗ്രസ്സുകാര്‍ അവരുടെ സമയം പൂര്‍ത്തീകരിച്ച് ഭരണം എല്‍ ഡി എഫിന് നല്‍കുകയാണ് ഫലത്തില്‍ സംഭവിച്ചത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.