പേജുകള്‍‌

2013, നവംബർ 29, വെള്ളിയാഴ്‌ച

സര്‍ക്കാര്‍ നിലപാട് ജനങ്ങളോടുള്ള ക്രൂരത: ദേശിയപാത കര്‍മ്മ സമിതി

ചാവക്കാട്: മുപ്പത് മീറ്ററില്‍ തന്നെ ദേശിയപാത വികസിപ്പിക്കാമെന്ന് കേന്ദ്രമന്ത്രി ഫെര്‍ണാണ്ടസ് വ്യക്തമാക്കിയിട്ടും അത് അംഗീകരിക്കാതെ 45 മീറ്റര്‍ തന്നെ വേണമെന്ന സര്‍ക്കാര്‍ നിലപാട് ജനങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്ന് ദേശിയപാത കര്‍മ്മ സമിതി ഉത്തര മേഖല കമ്മിറ്റി പറഞ്ഞു.


ഈ ജനദ്രോഹകരമായ നിലപാട് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും എന്തു പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാലും 30 മീറ്ററില്‍ കൂടുതല്‍ വിട്ടു തരില്ലുന്നും യോഗം സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കി. കസ്തൂരി രംഗന്‍ റിപോര്‍ട്ടിനെതിരെ നടന്ന സമരത്തിന്റെ പേരില്‍ നിലപാട് മാറ്റാന്‍ തയ്യാറായ മുഖ്യമന്ത്രി ദേശിയപാത ഇരകളോട് കാണിക്കു നിലപാട് വഞ്ചനാപരമാണന്ന് യോഗം വിലയിരുത്തി. 

വി സിദ്ധീഖ് ഹാജി അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ എം പി അണ്ടത്തോട്, തെരുവത്ത് ഉമ്മര്‍ഹാജി, ഇഖ്ബാല്‍ മാസ്റ്റര്‍, ഹുസൈന്‍ മാസ്റ്റര്‍, കെ കെ യൂസഫ്, കെ മാധവന്‍, കേശവന്‍, ഷംസു തിരുവത്ര, ടി കെ മുഹമ്മദാലി ഹാജി, ആരിഫ് കണ്ണാട്ട്, പി കെ നൂറുദ്ദീന്‍ ഹാജി എന്നിവര്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.