പേജുകള്‍‌

2013, നവംബർ 29, വെള്ളിയാഴ്‌ച

സപ്ളൈ ഓഫിസില്‍ മദ്യപിച്ചെത്തിയ റേഷന്‍കട സെയില്‍സ്മാന്റെ അതിക്രമം

 
 എം അക്ബര്‍
ചാവക്കാട്: താലൂക്ക് സപ്ളൈ ഓഫിസില്‍ മദ്യലഹരിയിലെത്തിയ റേഷന്‍കട സെയില്‍സ്മാന്റെ അതിക്രമം. സപ്ളൈ ഓഫിസറെ ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. മേശപ്പുറത്തെ റേഷന്‍കാര്‍ഡുകളും ഫയലുകളും ഫര്‍ണീച്ചറുകളും വലിച്ചെറിഞ്ഞു. നാളെ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥനു നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്.


മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കു സപ്ളൈ ഓഫിസില്‍ ഇന്നലെ വൈകീട്ട് 3.40നാണ് സംഭവം. അകലാട് ഒറ്റയിനിയില്‍ പ്രവര്‍ത്തിക്കു എആര്‍ഡി 197-ം നമ്പര്‍ റേഷന്‍ കടയിലെ സെയില്‍സ്മാനാണ് അതിക്രമം കാണിച്ചതെന്ന് സപ്ളൈ ഓഫിസര്‍ കെ ജി റോയ് പോലിസില്‍ പരാതി ല്‍നകി. 

റേഷന്‍കട ഉടമകള്‍ അവരുടെ കൈയ്യില്‍ സൂക്ഷിച്ചിട്ടുളള കാര്‍ഡ് റജിസ്റ്ററില്‍ ഉണ്ടായ മാറ്റങ്ങളും കൂട്ടിചേര്‍ക്കലുകളും തിരുത്തലുകളും മൂന്ന് മാസത്തിലൊരിക്കല്‍ സപ്ളൈ ഓഫിസറെ കാണിച്ച് യഥാര്‍ഥ സ്ഥിതി വിവര കണക്കുകള്‍ ബോധ്യപ്പെടുത്തേണ്ടതാണ്. എന്നാല്‍ 197-ം നമ്പര്‍ കടയില്‍ കണക്കുകള്‍ ഒക്ടോബര്‍ ആദ്യത്തെയാഴ്ച ഓഫിസില്‍ കാണിക്കേണ്ടതായിരുന്നു. ഇത് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തതില്‍ ക്ഷുഭിതനായ സെയില്‍സ്മാന്‍ ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവത്രെ.

ഇന്ന് വിതരണം ചെയ്യുന്നതിനായി മേശപ്പുറത്ത് വച്ചിരുന്ന ഒട്ടേറെ റേഷന്‍കാര്‍ഡുകളും ഇയാള്‍ വലിച്ചെറിഞ്ഞു. പൊലീസ് സ്ഥലത്തെത്തി. സമാധാപരമായി ജോലി ചെയ്യാനുളള സാഹചര്യം ഒരുക്കണമൊവശ്യപ്പെട്ട് ഓഫിസിലെ ജീവനക്കാര്‍ ജില്ലാ കലക്ടര്‍, പൊലീസ്, ജില്ലാ സപ്ളൈ ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. പ്രതിയെ അറസ്റ്റ് ചെയ്യണമൊന്നാവശ്യപ്പെട്ട് എന്‍ജിഒ യൂണിയന്‍, എന്‍ജിഒ അസോസിയേഷന്‍, ജോയിന്റ് കൌസില്‍, കെജിഒഎ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് 10.30നു മിനി സിവില്‍ സ്റ്റേഷു മുന്നില്‍ പ്രതിഷേധ യോഗം ചേരും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.