പേജുകള്‍‌

2013, നവംബർ 30, ശനിയാഴ്‌ച

എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നതിന് ഇനി പിന്‍നമ്പര്‍ നിര്‍ബന്ധം


മുംബൈ: എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നതിന് ഇനി പിന്‍നമ്പര്‍ നിര്‍ബന്ധം. എടിഎം ഉപയോഗിച്ചുള്ള ഷോപ്പിംഗ് കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ആര്‍ബിഐ ഇറക്കിയിരിക്കുന്ന പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരം. 

ഷോപ്പിംഗിന് ശേഷം എടിഎം കാര്‍ഡ് സൈ്വപ്പ് ചെയ്യുന്നതിന് നേരത്തെ എടിഎം പിന്‍ നമ്പര്‍ നിര്‍ബന്ധമല്ലായിരുന്നു. എസ്ബിഐ തുടങ്ങിയ ചുരുക്കം ചില പ്രമുഖ ബാങ്കുകള്‍ മാത്രമാണ് എടിഎം പിന്‍ ഉപയോഗം നിര്‍ബന്ധമാക്കിയിരുന്നത്. 

ആര്‍ബിഐ നിര്‍ദ്ദേശം വന്നതോടെ ബാങ്ക് കസ്റ്റമേഴ്‌സിനെ പിന്‍ ഉപയോഗം നിര്‍ബന്ധമാക്കിയ കാര്യം അറിയിച്ച് തുടങ്ങിയിട്ടുണ്ട്. ഷോപ്പിംഗിനായി എടിഎം കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും സൈ്വപ്പിംഗ് മെഷീന്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.