പേജുകള്‍‌

2013, നവംബർ 27, ബുധനാഴ്‌ച

പുതിയ പാസ്പോര്‍ട്ട് എടുക്കുന്നവര്‍ ശ്രദ്ധിക്കുക



1 വെബ് സൈറ്റില്‍ ഓപണ്‍ ചെയ്യുക. www.passportindia.gov.in

2 ഒരു യൂസര്‍ ഐടിയും പാസ്സ് വേര്‍ഡും ക്രിയേറ്റ്‌ ചെയ്യുക. ലോഗിൻ ചെയ്തു കഴിഞ്ഞാൽ ഇടതുവശത്ത് document adviser എന്ന ഒരു ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ ഓരോ തരത്തിലുള്ള പാസ്പോർട്ടിനും (തത്കാൽ, നോർമൽ) സമർപ്പിക്കേണ്ട documents എന്തൊക്കെയാണെന്ന് അറിയാൻ കഴിയും.

3 അപേക്ഷാ ഫോം പൂരിപ്പിച്ച് ഓണ്‍ ലൈനായി സമര്‍പ്പിക്കുക.

4 അപേക്ഷകൻ പാസ്സ്പോട്ടിന്റെ ഫീസ്‌ (ഏതു ടൈപ്പ് പാസ്സ്പോർട്ട് എന്നതിനെ ആശ്രയിച്ച്) നെറ്റ് ബാങ്കിംഗ് വഴിയോ , ചെല്ലാൻ വഴി എസ.ബി.ഐ.ബാങ്കിലോ അടച്ചതിന് ശേഷമേ അപ്പോയിമെന്റ്റ് ലഭിക്കുകയുള്ളു. (NB: ചെല്ലാൻ വഴി എസ.ബി.ഐ.ബാങ്കിൽ ഫീസ്‌ അടച്ചാൽ 48 മണിക്കുറിനു ശേഷമേ അപ്പോയിമെന്റ്റ് ലഭിക്കുകയുള്ളു. നെറ്റ്ബാങ്കിങ്ങ് / ഡെബിറ്റ് കാര്ഡ് വഴി വേഗം ഫീസ്‌ അടക്കം . എസ്.ബി.റ്റി തുടങ്ങി ചില ബാങ്കുകൾ , നെറ്റ് ബാങ്കിങ്ങിന് സർവീസ് ചാർജ് ഈടാക്കുന്നില്ല. മറ്റു ബാങ്കുകൾ 15 -20 രൂപ സർവീസ് ചാർജ് ഈടാക്കുന്നു . പഴയത് പോലെ തീയതിയും സമയവും നമുക്ക് തിരഞെടുക്കാൻ സാധിക്കുകയില്ല. ഏറ്റവും അടുത്ത തീയതിയും സമയവും നമുക്ക്‌ ലഭിക്കും.) സേവാ കേന്ദ്രത്തില്‍ എത്താന്‍ സാധിക്കുന്ന ദിവസവും സമയവും തിരഞ്ഞെടുക്കുക. 

5 സമയവും തിയതിയും ലഭിച്ചാല്‍ അതിന്റെ പ്രിന്റ്‌ എടുക്കുക.

6 ആവശ്യമുള്ള എല്ലാ യഥാര്‍ത്ഥ രേഖകളുമായി തിരഞ്ഞെടുത്ത തിയതിയില്‍ കൃത്യ സമയത്ത്‌ അപേക്ഷകന്‍ നേരിട്ട് ഹാജരാവുക.

7 പ്രഥമ പരിശോധനാ കൌണ്ടറില്‍ നിന്നും ടോക്കണ്‍ കൈപ്പറ്റുക.

8 ടോക്കണിന്റെ ബാര്‍ കോഡ് സുരക്ഷാ കവാടത്തില്‍ കാണിച്ച് ലോഞ്ചിലേക്ക് പ്രവേശിക്കുക. ഇവിടെ കാണുന്ന സ്ക്രീനില്‍ നമ്പര്‍ ടോക്കണ്‍ നമ്പര്‍ തെളിയുമ്പോള്‍ അതിനു നേരെ കാണിക്കുന്ന 'എ' സെക്ഷന്‍ കൌണ്ടറിലേക്ക് പോവുക.

9 'എ' കൌണ്ടറില്‍ വെച്ച് അപേക്ഷയില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താനുള്ള അവസരം ഉണ്ടായിരിക്കും. ഇവിടെ നിന്ന് പാസ്പോര്‍ട്ടിന് ആവശ്യമായ ഫോട്ടോയും വിരലടയാളവും എടുക്കും. ഇത് കാണാനായി അപേക്ഷകന് അഭിമുഖമായി മോണിറ്റര്‍ ഉണ്ടായിരിക്കും. ബന്ധപ്പെട്ട രേഖകളുടെ സ്കാനിംഗ് ഈ കൌണ്ടറില്‍ തന്നെ നടക്കുന്നതായിരിക്കും.

10 ഇവിടെ നിന്നും 'ബി' കൌണ്ടറില്‍ എത്തണം. ഇവിടെ നിന്നും രേഖകളുടെ പരിശോധന നടക്കും. ആവശ്യമായ എല്ലാ രേഖകളും ഉണ്ടെങ്കില്‍ പാസ്സ്പോര്‍ട്ട് ഗ്രാന്റിംഗ് വിഭാഗമായ 'സി' കൌണ്ടറിലേക്ക് പോകാം.

11 'സി' കൌണ്ടറില്‍ നിന്നും പുറത്തേക്ക്‌ കടക്കുമ്പോള്‍ അക്നോളഡ്ജ്മെന്റ് സ്ലിപ്പ്‌ ലഭിക്കും. സ്ലിപ്പില്‍ പാസ്പോര്‍ട്ട് ലഭിക്കുമോ ഇല്ലയോ എന്ന വിവരം, തിയതി, ആവശ്യമായ നിര്‍ദ്ദേശം, തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. പുറത്ത്‌ കടക്കുമ്പോള്‍ സേവാ കേന്ദ്രത്തില്‍ നിന്നും ലഭിച്ച സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സൌകര്യങ്ങളും അപേക്ഷകന് അവസരമുണ്ട്. 

12 അപേക്ഷാ റഫറന്‍സ്‌ നമ്പര്‍ (എ. ആര്‍ . എന്‍ ) കുറിച്ചു വയ്ക്കുക. 

1 അഭിപ്രായം:

  1. It's very difficult to pay through credit/debit card, I tried with more than 1 card many times, it was always showing 'Failed' message, I checked with bank about the cards and confirmed the validity of card. At last took chellan printout and paid though SBI.

    മറുപടിഇല്ലാതാക്കൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.