പേജുകള്‍‌

2013, നവംബർ 29, വെള്ളിയാഴ്‌ച

ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗ്: തൃശൂര്‍ ടസ്ക്കേഴ്സിനു മിന്നുന്ന ജയം

 
കെ എം അക്ബര്‍
തൃശൂര്‍: തിരുവന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഥമ ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തൃശൂര്‍ ടസ്ക്കേഴ്സിനു ആദ്യമത്സരത്തില്‍ മിന്നുന്ന ജയം. കോഴിക്കോട് സാമൂറിന്‍സിനെ 59 റണ്‍സിനാണ് തൃശൂര്‍ ടസ്ക്കേഴ്സ് പരാജയപ്പെടുത്തിയത്.


ടോസ് നേടിയ കോഴിക്കോട് സാമൂറിന്‍സ് ബൌളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത തൃശൂര്‍ ടസ്ക്കേഴ്സ് നിശ്ചിത എട്ട് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുത്തു. 32 റണ്‍ സെടുത്ത ക്യാപ്റ്റന്‍ കെ സി അനില്‍കുമാറാണ് ടോപ് സ്കോറര്‍. തുടര്‍ന്ന് ബാറ്റു ചെയ്ത കോഴിക്കോട് സാമൂറിന്‍സിനെ നിശ്ചിത എട്ട്  ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്സെടുക്കാനേ കഴിഞ്ഞുള്ളു. തൃശൂര്‍ ടസ്ക്കേഴ്സിനു വേണ്ടി അഖില്‍ മുരളീധരന്‍ മൂന്നു വിക്കറ്റുകളും കെ സി അനില്‍കുമാര്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തി.

നാളെ ഉച്ചയ്ക്ക് 12നു തൃശൂര്‍ ടസ്ക്കേഴ്സ് കണ്ണൂര്‍ ടീമുമായി ഏറ്റുമുട്ടും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.