പേജുകള്‍‌

2013, നവംബർ 29, വെള്ളിയാഴ്‌ച

എം.എല്‍.എ ഫണ്ടില്‍ നിന്നു നല്‍കിയ സ്കൂള്‍ വാന്‍ കട്ടപ്പുറത്ത്

കടപ്പുറം: മത്സ്യത്തൊഴിലാളികളുടെയും ബീഡിത്തൊഴിലാളികളുടെയും മക്കള്‍ക്ക് യാത്രാ സൌകര്യത്തിനുവേണ്ടി എം.എല്‍.എ ഫണ്ടില്‍ നിന്നു നല്‍കിയ സ്കൂള്‍ വാന്‍ കട്ടപ്പുറത്തായി. ഇരട്ടപ്പുഴ ജി.എല്‍.പി സ്കൂളിനു കെ വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ രണ്ട് വര്‍ഷം മുന്‍പ് നല്‍കിയ വാനാണ് കട്ടപ്പുറത്തായത്.


വാനിന്റെ ഇന്‍ഷൂറന്‍സും ടാക്സും അടക്കാനാകാത്തതിനാലും ഡ്രൈവര്‍ക്ക് ശമ്പളം ല്‍കാന്‍ പണമില്ലാത്തതിനാലുമാണ് പാവപ്പെട്ടവന്റെ ഈ വിദ്യാലയത്തിലെ കുരുന്നുകളുടെ യാത്ര ദുഷ്കരമായത്. അധ്യയനവര്‍ഷം ഇത്രയായിട്ടും വാന്‍ ഓടിക്കാനുളള സാഹചര്യം ഒരുങ്ങിയിട്ടില്ല. വാഹനം കിട്ടിയ നാള്‍ മുതല്‍ പിടിഎ കമ്മിറ്റിയുടെയും നാട്ടുകാരുടെയും സാമ്പത്തികസഹായത്തോടെയാണ് വാനില്‍ കുട്ടികള്‍ക്ക് സ്കൂളില്‍ വരാനും പോകാനും കഴിഞ്ഞിരുന്നത്. 

സൂനാമി കോളനി ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ നിന്നുളള കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തിലെ 90 ശതമാനം കുട്ടികളും ആശ്രയിക്കുന്നത് ഈ വാനാണ്. കുട്ടികള്‍ക്ക് സൌജന്യമായാണ് യാത്ര. എന്നാല്‍ പിടിഎ കമ്മിറ്റിക്കും വലിയ തുക കണ്ടെത്താന്‍ കഴിയാതെ വന്നതോടെ കുട്ടികളുടെ യാത്രയും മുടങ്ങുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ യാത്രാക്ളേശം പരിഹരിക്കുന്നതിനു വേണ്ടി പിടിഎ കമ്മിറ്റിയും നാട്ടുകാരും ജനകീയ കമ്മിറ്റി രൂപികരിച്ച് പണം കണ്ടെത്താനുളള ശ്രമത്തിലാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.