പേജുകള്‍‌

2013, നവംബർ 29, വെള്ളിയാഴ്‌ച

അകലാട് റസിയ വധം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കെ എം അക്ബര്‍ 
പുന്നയൂര്‍: അകലാട് റസിയ വധം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ ജുവരി 29നു രാത്രി വീട്ടില്‍ നിന്നും കാണാതായ റസിയ(25)യുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കാണപ്പെടുകയായിരുന്നു. അകലാട് ഒറ്റയിനി കോളിയില്‍ താമസിക്കുന്ന കൊല്ലം പറമ്പില്‍ അബൂബക്കറിന്റെ മകളാണ് റസിയ.


ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാത്തില്‍ നടത്തിയ അന്വേഷണത്തിലാണ് റസിയയുടെ മൃതദേഹം കണ്ടെത്തുന്നത്. റസിയയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 

അയല്‍വാസിയായ നൂറുദ്ദീന്‍ റസിയയുടെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും വിവാഹം കഴിക്കണമെന്ന റസിയയുടെ നിര്‍ബന്ധത്തില്‍ ക്ഷുഭിതനായ നൂറുദ്ദീന്‍ റസിയയെ കൊലപ്പെടുത്തിയെന്നുമാണ് കേസ്.

എന്നാല്‍ കേസില്‍ റസിയയുടെ കുടുംബം തൃപ്തികരമല്ലന്ന് ആക്ഷേപം ഉയര്‍ത്തിയതിനെ തുടര്‍്ന്ന് ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിക്കുകയും ഉന്നത മേലാധികാരികള്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. അഡ്വ. സി എസ് ഋത്വിക് മുഖേന ആക്ഷന്‍ കൌസിലിന്റെ സഹായത്തോടെ റസിയയുടെ സഹോദരന്‍ നസീര്‍ നല്‍കിയ പരാതിയിലാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവായത്.

അകലാട് കാട്ടിലെപള്ളിക്കു പടിഞ്ഞാറു ഭാഗം താമസിക്കുന്ന നൂറുദ്ദീന്‍ സമീപത്തു ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് റസിയയെ ലൈംഗികമായി ഉപയോഗിക്കുകയും അവിടെ വെച്ച് കൊല ചെയ്ത് നൂറുദ്ദീന്റെ വീടിനു പിറകുവശത്ത് കുഴിച്ചിടുകയും ചെയ്തുവൊണ് കേസ്. 

റസിയയെ കാണാതായ രാത്രി തന്നെ ബന്ധുക്കളും അയല്‍വാസികളായ പൊതു പ്രവര്‍ത്തകരും വടക്കേക്കാട് പോലിസില്‍ പരാതി ല്‍കിയിരുന്നു. പിന്നീട് ദുര്‍ഗന്ധം ഉണ്ടായപ്പോഴാണ് നൂറുദ്ദീന്റെ വീടിനു പിറകു വശത്ത് കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. 

സംശയം തോന്നിയ ബന്ധുക്കള്‍ നൂറുദ്ദീന്റെ പേര് പോലിസില്‍ പറഞ്ഞെങ്കിലും അനത്തെ സബ് ഇന്‍സ്പെകടര്‍ നൂറുദ്ദീനെ വിളിച്ചു വരുത്തി സ്റേഷില്‍ നിന്നും പറഞ്ഞു വിട്ടിരുന്നു. പിന്നീട് ഇയാളെ അറസ്റ് ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. 

നൂറുദ്ദീന്‍ കൂടാതെ റസിയ വധത്തിനു പിന്നില്‍ മറ്റു പലരും കൂടിയുണ്ടന്ന് റസിയയുടെ ബന്ധുക്കളും സഹോദരങ്ങളും സംശയിക്കുന്നുണ്ട്. ആക്ഷന്‍ കൌസിലിന്റെ നേതൃത്വത്തില്‍ ജനറല്‍ കവീനര്‍ ടി വി സുരേന്ദ്രന്‍ റസിയയുടെ സഹോദരങ്ങളും ലോക്കല്‍ പോലിസ് അന്വേഷണം തൃപ്തികരമല്ലെന്ന ആക്ഷേപമുയര്‍ത്തി ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കിയെങ്കിലും ഉന്നത അധികാരികള്‍ ഗൌരവത്തോടെ എടുക്കാത്തതിനെ തുടര്‍ാണ് ഹൈക്കോടതിയെ സമീപിച്ചത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.