പേജുകള്‍‌

2013, നവംബർ 29, വെള്ളിയാഴ്‌ച

ക്ഷേമിധി തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് സാഹചര്യം ഉണ്ടാകണം: മന്ത്രി ഷിബു ബേബി ജോണ്‍

 
കെ എം അക്ബര്‍
തൃശൂര്‍: കേരളത്തിലെ ക്ഷേമിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യം ലഭ്യമാക്കാനുള്ള സാഹചര്യമുണ്ടാകണമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ . കേരള അബ്കാരി തൊഴിലാളി ക്ഷേമിധിയംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം  നിര്‍വഹിക്കുകയായിരുന്നു മന്ത്രി.


കേരളത്തിലെ ക്ഷേമിധി ബോര്‍ഡുകളുടെ പ്രവര്‍ത്തം ഇന്ത്യയ്ക്ക് മാതൃകയാണ്. കേരളത്തില്‍ പതിഞ്ചോളം ക്ഷേമിധി ബോര്‍ഡുകളും നിരവധി പദ്ധതികളും 65 ലക്ഷത്തോളം അംഗങ്ങളുമുണ്ട്. ക്ഷേമനിധി ബോര്‍ഡുകളില്‍ വ്യാജ അംഗത്വവും അനര്‍ഹരുടെ തള്ളിക്കയറ്റവും ഒഴിവാക്കാനും കണ്ടെത്താനും അധികാരികള്‍ ജാഗ്രത പാലിക്കണമുന്നും മന്ത്രി പറഞ്ഞു.

അനര്‍ഹരുടെ തള്ളിക്കയറ്റം പെന്‍ഷനര്‍മാരുടെ എണ്ണം കൂട്ടുന്നതായും വരവില്‍ കൂടുതല്‍ ചെലവ് സൃഷ്ടിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതായി അദ്ദേഹം പറഞ്ഞു. ജനുവരി ഒന്നുമുതല്‍ തൊഴിലാളികളുടെ ആനുകൂല്യ വിതരണം ബാങ്ക് അക്കൌണ്ട് വഴിയാക്കും.

എന്‍ട്രന്‍സ് കമ്മീഷണറുടെ ലിസ്റില്‍ നിന്ന്  മെറിറ്റ് സീറ്റില്‍ പ്രവേശം ലഭിച്ച് കേരളത്തില്‍ പഠിക്കുന്ന ക്ഷേമിധി അംഗങ്ങളുടെ മക്കളാണ്  സ്കോളര്‍ഷിപ്പിര്‍നഹരാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എസ്.എസ്.എല്‍.സി മുതല്‍ എം.ടെക്  വരെയുള്ള കോഴ്സുകള്‍ ചെയ്യുന്ന  31 വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പും ലാപ്ടോപും രണ്ടുഗ്രാം സ്വര്‍ണ നാണയവും വിതരണം ചെയ്തത്. ഇതില്‍ ബി.ടെക്, എം.ബി.ബി.എസ്, എം.ടെക് കോഴ്സുകള്‍ ചെയ്യുന്ന എട്ട് വിദ്യാര്‍ഥികളാണ് ലാപ്ടോപിന്ന് അര്‍ഹരായത്. 

തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി സി ചാക്കോ എം.പി. സ്കോളര്‍ഷിപ്പ് വിതരണം നിര്‍വഹിച്ചു. 19 പെകുട്ടികളും 12 ആകുട്ടികളുമാണ് ഈ ആനുകൂല്യത്തിനു അര്‍ഹരായത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.