കെ എം അക്ബര്‍
ചാവക്കാട്: തിരുവത്ര അയോദ്ധ്യ നഗറില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ കയറിയിരുന്ന ഉഗ്രവിഷമുളള കരിമണ്ടലി എന്ന അപൂര്‍വ്വ ഇനം പാമ്പിനെ പിടികൂടി. തിരുവത്ര കാഞ്ഞിരപറമ്പില്‍ ഉണ്ണികൃഷ്ണന്റെ വീടിനോട് ചേര്‍ന്ന കോഴിക്കൂട്ടില്‍ നിന്നാണ് അണലി ഇനത്തില്‍പ്പെട്ട ഈ പാമ്പിനെ പിടികൂടിയത്.
പന്നിത്തടം സ്വദേശി ഹനീഫ നീണ്ടൂരാണ് ആറടിയോളം നീളമുളള പാമ്പിനെ പിടിച്ചത്. രാവിലെ കോഴിക്കൂട് തുറക്കാനെത്തിയ വീട്ടമ്മയാണ് പാമ്പിനെ കണ്ടത്. നാട്ടുകാര്‍ പാമ്പിനെ പിടിക്കാന്‍ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. 6000ഓളം പാമ്പുകളെ താന്‍ പിടിച്ചിട്ടുണ്ടെങ്കിലും കരിമണ്ടലി പാമ്പിനെ ആദ്യമായാണ് പിടിക്കുന്നതെന്ന് ഹനീഫ പറഞ്ഞു. പാമ്പിനെ എരുമപ്പെട്ടി ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറുമെന്നും ഹനീഫ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.