പേജുകള്‍‌

2013, നവംബർ 29, വെള്ളിയാഴ്‌ച

എടക്കഴിയൂര്‍ സീതിസാഹിബ് സ്കൂളില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ എം വൈ സൈനുദ്ദീന് യാത്രയയപ്പ് നല്‍കി

ചാവക്കാട്: എടക്കഴിയൂര്‍ സീതിസാഹിബ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ എം വൈ സൈനുദ്ദീന്‍, ഹൈസ്ക്കൂള്‍ അധ്യാപിക കൊച്ചുത്രേസ്യാ, ഓഫിസ് സ്റ്റാഫ് എന്‍ കെ മുഹമ്മദ് എന്നിവര്‍ക്ക് പി.ടി.എയും അധ്യാപകരും യാത്രയയപ്പ് നല്‍കി. കെ വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.


പി.ടി.എ പ്രസിഡന്റ് സുലൈമു വലിയകത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍ പി ബഷീര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എ ഐഷ, പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത്, പി അബ്ദുല്‍ ജലീല്‍, ഡി.ഇ.ഒ എ ബി ജയപ്രകാശ്, എ.ഇ.ഒ പി ഡി പ്രതീഷ്, കെ എസ് പ്രേംജിത്ത്, ആര്‍ പി സിദ്ദീഖ്, പി വി സുരേന്ദ്രന്‍, സുമ പി മാത്യു, ബിനു, സിറാജുദ്ദീന്‍, ഷീബ ശേഖര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടായി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.