കെ എം അക്ബര്‍
കാഞ്ഞാണി: എറവ് ആറാംകല്ലില്‍ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം. 17 പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. എറവ് ആറാംകല്ല് സ്വദേശി പാലയൂര്‍ മാര്‍ട്ടിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഒരു പവന്റെ മൂന്നുവള, ഒരു പവന്റെ മാല, ഒരു പവന്റെ കൈചെയിന്‍, മൂന്നു പവന്റെ നെക്ളസ്, അരഞ്ഞാണം എന്നീ ആഭരണങ്ങളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. വീട്ടിലെ സാധങ്ങള്‍ വലിച്ചു വാരിയിട്ട നിലയിലാണ്. മുന്‍വശത്തെ വാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നിട്ടുള്ളത്. മോഷണ ശേഷം അടുക്കള ഭാഗത്തെ ഗ്രില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടതെന്നും പോലിസ് പറഞ്ഞു.
ഇന്നലെ വൈകീട്ട് അഞ്ചിന് മാര്‍ട്ടിനും കുടുംബവും മുക്കാട്ടുകരയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നു. രാത്രി 9.30ഓടെ വീട്ടില്‍ തിരിച്ചെത്തി വാതില്‍ തുറന്നു കിടക്കുന്നതു കണ്ട് വീട്ടുകാര്‍ നടത്തിയ പരിശോധയിലാണ് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയുനത്. അന്തിക്കാട് എസ്.ഐ കെ എ മന്‍സൂറിന്റെ നേതൃത്വത്തിലുള്ള പോലിസും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി. അന്വേഷണം ഊര്‍ജിതമാക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.