പേജുകള്‍‌

2013, നവംബർ 29, വെള്ളിയാഴ്‌ച

ഒരുമനയൂര്‍ ചെറുപുഷ്പം ദേവാലയത്തിന്റെ നാല് ഭണ്ഡാരങ്ങളിലെ പണം കവര്‍ന്നു

ജോഷി ഫ്രാന്‍സിസ്
ചാവക്കാട്: ഒരുമനയൂര്‍ ചെറുപുഷ്പം ദേവാലയത്തിന്റെ പ്രധാനവാതിലിന്റെ ചില്ലുകള്‍ തകര്‍ത്ത് അകത്ത് കടന്ന് നാല് ഭണ്ഡാരങ്ങളിലെ പണം കവര്‍ന്നു. പള്ളിക്കകത്തെ അലമാര കുത്തിപൊളിച്ച് സാധങ്ങളെല്ലാം വാരിവലിച്ചിട്ടു. അലമാരയില്‍ നിന്നും സക്രാരിയുടെ താക്കോലെടുത്തെങ്കിലും തുറന്നില്ല.

താക്കോല്‍ പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കപ്യാര്‍ പി.വി.സജി പുലര്‍ച്ചെ 6.40നു പള്ളിയിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. രാത്രി 11 നും പുലര്‍ച്ചെ ആറിനും മധ്യേയാണ് മോഷണമെന്ന് കരുതുന്നു. 

പള്ളിയുടെ പ്രധാവാതിലിനോട് ചേര്‍ന്ന ചിലല്‍ അടിച്ചുടച്ച് വാതിലിന്റെ സാക്ഷ ഇളക്കിമാറ്റിയാണ് അകത്ത് കടന്നതെന്ന് കരുതുന്നു. അള്‍ത്താരക്ക് സമീപം ഉണ്ടായിരുന്ന മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിപൊളിച്ചാണ് പണം കവര്‍നിട്ടുളളത്. പുറത്ത് നിന്നും  കാണിക്കയിട്ടാല്‍ അകത്ത് വരുന്ന ഭണ്ഡാരവും കുത്തിപൊളിച്ചു പണം കവര്‍ന്നു. 

ക്രിസ്മസ് നക്ഷത്രം ഉണ്ടാക്കുന്നതിനായി യുവാക്കള്‍ രാത്രി 11 വരെ പളളിയിലുണ്ടായിരുന്നു. ഇതിനുശേഷമാണ് മോഷണം നടത്. പളളിയിലെ രൂപക്കൂടുകള്‍ തുറന്നുനോക്കിയ നിലയിലാണ്. പള്ളിയിലെ അലമാരകള്‍ തിക്കിത്തുറന്ന് സാധങ്ങളെല്ലാം വാരിവലിച്ചിട്ടു. 

വികാരി ഫാ.സിജോ ചീരന്‍, കൈക്കാരന്‍മാരായ ജോഷി ആത്താഴത്ത്, ഇ.വി.ജോയ് എന്നിവര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ് ഐ വി.ഐ.സഗീര്‍, സിപിഒ മാരായ സോമന്‍, ജിസ്.വി. ആന്റണി, കെ.സാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. വിരലടയാള ബ്യൂറോ ചീഫ് പി.ജി.നാരായണപ്രസാദ്, വിരലടയാള വിദഗ്ധന്‍ കെ.എസ്.ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍  ഉദ്യോഗസ്ഥരെത്തി സാംപിളുകള്‍ ശേഖരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.